ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ് വി ഗവ എൽ പി എസ് കാനം
വിലാസം
കാനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201732408





ചരിത്രം

ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്പതാമണ്ട് ,കൊല്ലവര്ഷം ആയിരത്തി ഒരുന്നൂറ്റി അഞ്ചില് ഷണ്മുഖവിലാസം വീട്ടില് നല്ലപിള്ള അറുമുഖനു പിള്ള (പപ്പുപിള്ള) ഇന്നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്വന്തം നിലയില് പണി തീര്ത്ത സ്കൂളാണ് ഷണ്മുഖവിലാസം ഗവണ്മെന്റ് എല് പി സ്കൂള് കാനം. ആദ്യം ഓല ഷെഡിലും പിന്നീട് സ്വന്തമായി നിര്മ്മിച്ച കെട്ടിടത്തിലും ഒന്ന് മുതല് അഞ്ചു വരെ പ്രവര്ത്തിച്ചു പോന്നു.ഗവണ്മെന്റില് നിന്നും ഗ്രാന്റ് ലഭിയ്ക്കുന്നതിനു മുന്പു്ള്ള കാലം അദ്യാപകര്ക്കു സ്വന്തം കയ്യില് നിന്നും ശമ്പളം കൊടുത്തു കൊണ്ടാണ് ഈ സ്ഥാപനത്തിന്റെ പ്രവര്ത്തനം ശ്രീ അറുമുഖനുപിള്ള നടത്തിയിരുന്നത്.പിനീട് ഗവനുമെന്റിനു നിന്നും ഗ്രാന്റ് ലഭിച്ചു തുടങ്ങി.

          ഈ സ്‌കൂളിലെ  ആദ്യ അദ്ധ്യാപകന് മുലക്കക്കുന്നേല് നാരായണപ്പണിക്കര് ആയിരുന്നു.കൊല്ലാവര്‌ഷം ആയിരത്തി ഒരുന്നൂറ്റി പത്തില് നാലു അദ്ധ്യാപകര് ഉണ്ടായിരുന്നു.ചമ്പക്കര പാച്ചു കൈമള്, കെ എച് ചെല്ലമ്മ ചെറുകപ്പള്ളി,നട്ടാശേരി രാമകൃഷ്ണപിള്ള,നെടുങ്കുന്നം ശങ്കരപ്പിള്ള,കങ്ങഴയൊട്ടു പരമേശ്വരപിള്ള,ദേവകിയമ്മ(മനീമംഗലം),വൈലോപ്പിള്ളി തോമസ്,കുരുവിള സാര്,കരുണാകരന് സാര്,ശ്രീ കെ സി കൃഷ്ണപിള്ള(കളപ്പുരയിടം),അച്ചാമ്മ സാര്,തങ്കമ്മ(പാണക്കാട്ടു),അമ്മിണിക്കുട്ടി അമ്മാളു,മാര്ക്കോസ് സാര്(ഈട്ടിക്കല്) തുടങ്ങിയവര് ആദ്യ കാല അദ്ധ്യാപകരായി ഇവിടെ സേവനം അനുഷ്‌ടിച്ചവരാണ്

സ്കൂളിന് സ്വന്തമായി അറ ഏക്കര് പുരയിടമുണ്ട്.സ്കൂള് സ്ഥാപിതമായിട്ടു രണ്ടായിരത്തി പതിനാറില് തൊണ്ണൂറു വര്ഷമായിഇപ്പോള് ഈ സ്കൂളില് പ്രീ പ്രൈമറി മുതല് നാലു വരെ മുഊത്തി എക്ക് കുട്ടികള് പഠിക്കുന്നു.ഹെഡ്മാസ്റ്റര് ഉള്പ്പെടെ നാലു അദ്ധ്യാപകരും ഒരു പി ടി സി എമും ഉണ്ട്.നല്ല നിലയില് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ഈ വിദയാലയം കൊച്ചുകാഞ്ഞിരപ്പറ എന്ന ഈ പ്രദേശത്തിന്റെ യശസ്സുയര്ത്താന് പര്യാപ്തമാണ്.

ഭൗതികസൗകര്യങ്ങള്‍

എസ വി ജി എല് പി എസ എന്ന ഈ സ്‌കൂളിന് സ്വന്തമായി മഴവെള്ളസംഭരണി ഉണ്ട്.മനോഹരമായ ഒരു കമ്പ്യൂട്ടര് ലാബും വിശാലമായ ഗ്രൗണ്ടും സ്കൂളിന് പകിട്ടേകുന്നു.എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്റൂമുകളും ആകര്ഷകമായി അലങ്കരിക്കപ്പെട്ട പ്രീ പ്രൈമറി ക്ലാസും സ്കൂളിന്റെ മോഡി കൂട്ടുന്നു.പുരോഗതിയുടെ പടവുകള് കയറുന്ന ഈ വിദ്യാലയം  ഒരു മാതൃക വിദ്യാലയമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കല കായിക മേളകളില് സ്‌കൂള് എന്നും മുന്നിലാണ്.വിവിധ ക്ലബ്ബ്കളുടെ പ്രവര്ത്തനവും നല്ല രീതിയില് നടത്തപ്പെടുന്നു.എല്ലാ ദിനാചരങ്ങളും നല്ല രീതിയില് ഇവിടെ ആഘോഷിക്കപ്പെടുന്നു.കുട്ടികളിലെ പൊതു വിജ്ഞാനത്തെ വികസിപ്പിക്കാന് ജി കെ പ്രതീകമായി കോച്ചിങ് നല്കുന്നുഇത് കുട്ടികളുടെ ഭാവി ജീവിതത്തില് അവരെ സഹായിക്കുമെന്ന് ഉറപ്പാണ്..ഓണം,ക്രിസ്തുമസ്,പെരുന്നാള് എല്ലാം അദ്ധ്യാപക,രക്ഷകര്ത്തൃ കുട്ടികളുടെ സഹകരണത്തോടെ വിപുലമായി ആഘോഷിക്കുന്നു.

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

 {{#multimaps:9.567274	,76.703165| width=800px | zoom=16 }}
"https://schoolwiki.in/index.php?title=എസ്_വി_ഗവ_എൽ_പി_എസ്_കാനം&oldid=242965" എന്ന താളിൽനിന്ന് ശേഖരിച്ചത്