എം എ എം യു.പി.എസ് വിളക്കാംതോട്
എം എ എം യു.പി.എസ് വിളക്കാംതോട് | |
---|---|
വിലാസം | |
പുന്നക്കല്‍ | |
സ്ഥാപിതം | 19 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | 47344 |
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കല്‍ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ല്‍ സ്ഥാപിതമായി.
ചരിത്രം
മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയില്‍ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കല്‍' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ് ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കൊടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ പേരിലാണ് സ്കൂള്‍ ആരംഭിച്ചത്. 1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ല്‍ ഈ വിദ്യാലയം താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ വിളക്കാംതോട് സെന്‍െറ്.സെബാസ്റ്റ്യാന്‍സ് ദേവാലയത്തോട് ചേര്‍ന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ത്രേസ്യാ സി. എം. ന്‍െറയും നേതൃത്വത്തില്‍ വിദ്യാലയം മികച്ച രീതിയില്‍ മുന്നേറുന്നു. മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സന്‍മനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിര്‍ത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന നാല് മുറികളില്‍ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടര്‍ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയന്‍സ്, ഗണിത ലാബുകള്‍, ആവശ്യമായ കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിന്‍െറ പ്രത്യേകതകളാണ്.
മികവുകൾ
കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സെമിനാറുകള്‍, വര്‍ക്കുഷോപ്പുകള്‍, ക്ലാസ്സുകള്‍,ശില്‍പ്പശാലകള്‍ എന്നിവ മാസത്തിലൊന്ന് എന്ന രീതിയില്‍ നടത്തുന്നു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മിനി ജോണ്‍ ഷിന്റോ മാനുവല്‍ സൗമ്യ റോസ് മാര്‍ട്ടിന്‍ ഹുസൈന്‍ യു നീതു സണ്ണി സി. ബിന്ദു ജോസഫ് സോളമന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് നിലവിലെ അധ്യാപകര്‍.
ക്ളബുകൾ
സയൻസ് ക്ളബ്
സയന്‍സ് അധ്യാപികയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
ഗണിത ക്ളബ്
ഗണിതശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തില്‍ ഗണിത ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതപരിസ്ഥിതി ക്ലബ്ബിന്‍െറ നേതൃത്വത്തില്‍ സ്കൂളില്‍ ഒരു ഔഷധ ഉദ്യാനം പരിപാലിച്ച് വരുന്നു. ഇന്‍ചാര്‍ജ് ടീച്ചറുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സാമൂഹ്യശാസ്ത്രക്ലബ്ബിന് സാമൂഹ്യശാസ്ത്രാധ്യാപകന്‍ നേതൃത്വം നല്‍കുന്നു. മുപ്പത് അംഗങ്ങള്‍ അടങ്ങിയ ക്ലബ്ബ് സ്കൂളിലെ വിവിവധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3775227,76.0444197.20z|width=800px|zoom=12}}