ജിഎൽപിഎസ് കീക്കാംകോട്ട്
ജിഎൽപിഎസ് കീക്കാംകോട്ട് | |
---|---|
വിലാസം | |
കീക്കാംകോട്ട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | Vijayanrajapuram |
ചരിത്രം
1954 സെപ്തംബർ 29 ന് ഏകാധ്യാപക വിദ്യാലയമായി സ്കൂൾ ആരംഭിച്ചു. ആദ്യകാലത്ത് മുനമ്പത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പനക്കൂൽ കേളു മണിയാണിയുടെ കൈവശമുണ്ടായിരുന്ന ഏച്ചിക്കാനം തറവാട് വക സ്ഥലം സ്കൂളിനായി നൽകുകയായിരുന്നു. 1961 ൽ കീക്കാംകോട്ട് കിഴക്കില്ലം പത്മനാഭ തന്ത്രിയാണ് സ്കൂളിന് ഒരു കെട്ടിടം പണിതു നൽകിയത്. കെട്ടിടം പണി സമയത്ത് കീക്കാം കോട്ടില്ലത്തിന്റെ പത്തായപ്പുരയിലാണ് സ്കൂൾ പ്രവർത്തിച്ചത്. താരതമ്യേന ആൾക്കാർ കുറഞ്ഞ പ്രദേശമായതിനാൽ സ്കൂൾ ആരംഭം മുതലേ കുട്ടികളുടെ എണ്ണം ശരാശരി നൂറിൽ താഴെ യായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
- 2 വീതം ക്ലാസ്സുകൾ നടത്താൻ കഴിയുന്ന ഓടിട്ട രണ്ടു കെട്ടിടങ്ങൾ
- അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് പി.ടി.എ നിർമ്മിച്ച ഉച്ചഭക്ഷണ ഹാൾ
- പരിമിത സൗകര്യമുള്ള അടുക്കള
- ആവശ്യത്തിന് ശൗചാലയങ്ങൾ
- കളിസ്ഥലം
- മഴവെള്ള സംഭരണി
- കുഴൽ കിണർ
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- പച്ചക്കറി കൃഷി
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻ്സ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സുകുമാരൻ മാസ്റ്റർ (2007 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്), പ്രകാശൻ മടിക്കൈ (കഥാകൃത്ത്, നോവലിസ്റ്റ്), ശശീന്ദ്രൻ മടിക്കൈ (പൊതുപ്രവർത്തകൻ. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|