യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം
വർഷത്തെ പ്രവേശനോത്സവം ജൂൺ 1 സംഘടിപ്പിച്ചു .നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്.ജയശ്രീ ഉത്‌ഘാടനം നിർവഹിച്ചു. ശ്രീമതി ഷീജ നിസ ,ശ്രീ വിനീത ശങ്കർ എന്നിവർആശംസകൾഅർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.