ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ശൈലികൾ
കിരിയും പാമ്പും ———– ജന്മ ശത്രുക്കൾ
കടത്തിലെ വിളക്ക് ——-കഴിവ് പ്രകാശിക്കാത്ത ആളൾ
കുബേരനും, കുചേലനും ———-ധനികനും ,ദരിദ്രനും
കുറുക്കനും സിംഹവും ———-കൌശലക്കാരനും ,പരാക്രമിയും
കുംഭകർണ്ണസേവ ———-വലിയ ഉറക്കം
ഗതാനുഗതികത്വം ——അനുകരണശിലം
ചിറ്റമ്മനയം ——സ്നേഹം കുറഞ്ഞ പെരുമാറ്റം
ചെണ്ട കൊട്ടിക്കുക ———പറ്റിക്കുക
തലമറന്നെണ തേയ്ക്കുക —-അവ്സ്ഥയറിയാതെ പെരുമാറുക
ദീപാളി കുളിക്കുക —-ദുര്വ്യയം ചെയ്തു ദരിദ്രനാകുക
മർക്കടമുഷ്ടി ———– ദുശശാടും
പാലും തേനും ഒഴുകുക —-ഐസ്വര്യസമ്യദ്ധമായിരിക്കുക
പാമ്പിനു പാലു കൊടുക്കുക —ദുഷ്ടന്മാരെ സഹായിക്കുക
കണ്ണുകടി ———–അസുയ
കതിരിന വളം വയ്ക്കുക ——അകാലത്തിൽ പ്രവ ത്തിക്കുക
കമ്പിനീട്ടുക ————-ഓടികളയുക
കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയിൽ ചേരണമെന്ന അറിയാത്താൾ
കരണം മറിയുക ————ഒഴിഞ്ഞുമാറുക
കലാശം ചവിട്ടുക ————–മംഗളം പാടുക
കാക്കപിടിക്കുക ———–സേവപറയുക