ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/എന്റെ അമ്മ എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/എന്റെ അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റ അമ്മ



എന്റെ അമ്മ
സ്നേഹ നിധിയാണെന്നമ്മ
സ്നേഹ സൗഭാഗ്യമാണെന്നമ്മ
പാലമൃതൂട്ടുന്നതെന്നമ്മ
വാരിപ്പുണരുന്നതെന്നമ്മ
സ്നേഹ ചുംബനമേകുന്നതമ്മ
തെറ്റു ചെയ്തെന്നാൽ ശാസിക്കുന്നെന്നമ്മ
ശാസനയിലും സ്നേഹത്തിന്റെ
ഭാഷയുള്ളൊരെന്നമ്മ
തളരുമ്പോൾ മാറോടണക്കുന്നതമ്മ
അലയുമ്പോൾ മാടി വിളിക്കുന്നതമ്മ
വലയുമ്പോൾ അരികെ ചേർക്കുന്നതമ്മ
ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്നതമ്മ
അമ്മ തൻ വാക്കുകൾ എൻ ഔഷധം
അമ്മ തൻ ശാസന എൻ നേർ വഴി
അമ്മ തൻ തലോടൽ എൻ ആശ്വാസം
അമ്മ തൻ സ്ഥാനം അമ്മയ്ക്കു മാത്രം

സ്റ്റിയ മേരി മെജോഷ്
4 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത