ജി.എൽ.പി.എസ്. കോട്ടക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- "Glpskottakkal" (സംവാദം | സംഭാവനകൾ) (→‎ജി എൽ പി എസ് കോട്ടക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എൽ പി എസ് കോട്ടക്കൽ

മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ കോട്ടക്കൽ നഗരപരിധിയിലുള്ള 6 -)0 വാർഡിലാണ് കോട്ടക്കൽ ജി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1915 ൽ സ്ഥാപിതമായ ജി എൽ പി സ്കൂൾ ഇന്നത്തെ കൈലാസമന്ദിര പരിസരത്തെ പത്തായപുരക്ക് സമീപത്താണ് പ്രവർത്തിച്ചിരുന്നത് ആദ്യ വർഷങ്ങളിൽ ഏകദേശം പതിനഞ്ചോളം കുട്ടികൾ ഓരോ വർഷവും പ്രവേശനം നേടിയിരുന്നതായി കാണുന്നു ക്രമേണ സ്ഥലസൗകര്യകുറവ് മൂലം 1934 ൽ ഇന്ന് നാം കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയും ചെയ്തു ഇന്നത്തെ ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം പിന്നീട് പണികഴിപ്പിച്ചതാണ് ആ കാലത്ത് ജി എൽ പി സ്കൂളിന്റെ പേര് ഗേൾസ് സ്കൂൾഎന്നായിരുന്നു ആര്യവൈദ്യശാലയുടെ മേൽനോട്ടത്തിൽ നടന്നു വന്നിരുന്ന ഈ സ്കൂൾ 1980 നോടടുത്താണ് ഗവൺമെന്റിന് കൈമാറിയത് കോട്ടക്കൽ നഗരസഭയിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളാണിത് കോട്ടക്കൽ നഗരപരിധിയിലെ കുട്ടികൾക്ക് പ്രീപ്രൈമറി മുതൽ 4 -)o ക്ലാസ്സ് വരെ പഠനം നടത്തുന്നതിന് സൗകര്യപ്രദമായ സ്ഥാപനമാണ് കോട്ടക്കൽ ജി എൽ പി സ്കൂൾ പാഠ്യ -പഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നതനിലവാരം പുലർത്തുന്ന ഈ പൊതുവിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലുലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്