P.K.M.U.P.S. Alpattukulamba

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18478 (സംവാദം | സംഭാവനകൾ)
P.K.M.U.P.S. Alpattukulamba
വിലാസം
ആല്‍പ്പറ്റക്കുളമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201718478




ആമുഖം

കോഡൂ൪ പ‍‍‍‍‌‌ഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നാണ് പി.കെ.എം.യു.പി.എസ്. ആല്‍പറ്റകുളമ്പ.ചൊളൂരിന്റെയും ചാപ്പനങ്ങാടിയുടെയും മധ്യഭാഗത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1920ന് മു൩് അലവിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്നുവന്ന ഓത്തുപള്ളിക്കൂടം 1924ല്‍ കുു‍‍‍ഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ പരിശ്രമഫലമായി ഒരു പ്രിലിമിനറി സ്കൂളായി വള൪ന്നു. തുട൪ന്ന് യു.പി സ്കൂളായി ഉയ൪ത്തപ്പെട്ട വിദ്യാലയം പാന്തൊടി കുു‍ഞ്ഞിമുഹമ്മദ് ഏറ്റെടുക്കുകയും പിന്നീട് സ്കൂളിന്റെ നാമം പാന്തൊടി കുുഞ്ഞഹമ്മദ് മെമ്മോറിയല്‍ അപ്പ൪ പ്രൈമറി സ്കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തു.

ഭൗതീക സാഹചര്യം

15 ക്ലാസ് മുറികളും ഓഫീസ് റൂമും ടോയിലറ്റുകളും പാചകപുരയും കിണറും സ്കൂളിലുണ്ട്. പൈപ്പും കുടിവെള്ള സൗകര്യവും സ്കൂളില്‍ ലഭ്യമാണ്.

ഇന്നത്തെ അവസ്ഥ

L.K.G.മുതല്‍ 7- ാം ക്ലാസുവരെ മുന്നൂറോളം കുട്ടികളും 15 അധ്യാപകരും സ്കൂളിലുണ്ട്.

മികവ്

സക്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികവ്തെളിയിക്കാനും കലാകായിക രംഗങ്ങളില്‍ സബ് ജില്ല ജില്ല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനും ഈവിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ഈ സ്ഥാപനത്തില്‍ പഠിച്ചവര്‍ പലരും ഉന്നത പദവികളില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ കോളേജ് അധ്യാപകര്‍ , സ്കൂള്‍ അധ്യാപകര്‍. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രപിന്തുണ നല്‍കുന്ന P T A യാണ് സ്കൂളിനുള്ളത്. P T A യുടെ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നത് വാര്‍ഡ് മെന്പര്‍ കൂടിയായ ശ്രീ മുഹമ്മദാലി കടന്പോട്ടാണ്.

വാഹന സൗകര്യം

കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി ബസ്സുണ്ട്. അടുത്ത അധ്യായന വര്‍ഷം മുതല്‍ കൂടുതല്‍ സ്ഥലത്തേയ്ക്ക് വാഹന സൗകര്യം ലഭ്യമാക്കാനും ഉദേശിക്കുന്നുണ്ട്. സ്കൗട്ട് JRC എന്നിവയുടെ പ്രവര്‍ത്തനം സ്കൂളില്‍ നടന്ന് വരുന്നുണ്ട്. വായനാ സൗകര്യത്തിനായി മികച്ച ലൈബ്രറിയും പരീക്ഷണങ്ങള്‍ നടത്താനായി ലാബ് സംവിധാനവും IT പഠനം ഉറപ്പ് വരുത്താന് കന്പ്യൂട്ടര്‍ സൗകര്യവും ലഭ്യമാണ്.

"https://schoolwiki.in/index.php?title=P.K.M.U.P.S._Alpattukulamba&oldid=234954" എന്ന താളിൽനിന്ന് ശേഖരിച്ചത്