ചേമഞ്ചേരി യു പി എസ്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16345 (സംവാദം | സംഭാവനകൾ) (Science club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ടാലൻ്റ്

     കുട്ടികളുടെ കുഞ്ഞുകുഞ്ഞു സംശയങ്ങളെയും ചിന്തകളെയും തുറന്നു കാട്ടിക്കൊടുക്കുന്നതാണ് ഞങ്ങളൂടെ ശാസ്ത്ര ക്ലബ്.

കുട്ടികളുടെ ശാസ്ത്ര സംബന്ധമായ ഏതൊരു സംശയവും തീർക്കാനായി ഒരു ഡിജിറ്റൽ ലാബ് ഇവിടെയുണ്ട്. ശാസ്ത്രാധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ലാബ് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. 35 കുട്ടികൾ അടങ്ങിയ ഈ ക്ലബ്ബിൻ്റെ ലീഡർ ധ്യാൻ കൃഷ്ണയാണ്.

ഉദ്ഘാടനം

കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.


സൗകര്യങ്ങൾ

.സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.ടെസ്റ്റ് ട്യൂബുകൾ,ഗ്ലാസുകൾ,സ്പിരിറ്റ് ലാമ്പ്,ലെൻസുകൾ,മൈക്രോസ്കോപ്പ്,വിവിധ തരം ആസിഡുകൾ,ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഇവിടെ കാണാം. പ്രവർത്തനങ്ങൾ

മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു. പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ചെറിയ ചർച്ചകൾ നടത്തുന്നു. വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു. കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ വളരെ പുതുമയാർന്ന ഒരു പരിപാടി ഞങ്ങൾ ചെയ്യുന്നുണ്ട്.എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.