ഗവ. എൽ പി എസ് കോട്ടൺഹിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 43 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ഗവ. എൽ പി എസ് കോട്ടൺഹിൽ .ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ഗവ. എൽ പി എസ് കോട്ടൺഹിൽ .ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ നമ്മുടെ തിരുവനന്തപുരത്തെ പറ്റി ഏഴുകുന്നുകളുടെ നഗരം എന്നാണത്രെ വിശേഷിപ്പിച്ചിരുന്നത്. കണക്കാക്കുന്ന്, കുടപ്പനക്കുന്ന, കുറുവാലിക്കുന്ന, പൂഴിക്കുന്ന, പരവൻ കുന്ന്, തിരുമല കുന്ന് പിന്നെ നമ്മുടെ പരുത്തി കുന്ന് ഇവ ആയിരുന്നു ആ എഴുകുന്നുകൾ. ധാരാളം പരുത്തി ചെടികളും പറങ്കി മാവും കാട്ടു കൊന്നകളും കുന്തിരിക്കംമരങ്ങളും മുൾപടർപ്പുകളും വൻ മരങ്ങളും നിറഞ്ഞു കാടു പിടിച്ചുകിടക്കുന്ന ഒരു പ്രദേശമായിരുന്നു പരുത്തി കുന്ന്. ഈ കുന്നിലേക്ക് ബ്രിട്ടീഷ് ഭരണ കാലത്ത് അവരുടെ പൊളിറ്റിക്കൽ ഏജന്റ് ആയി C. W. E കോട്ടൺ സായിപ്പ് താമസത്തിന് വന്നു. അദ്ദേഹം താമസിച്ച ബംഗ്ലാവ് കോട്ടൺ ബംഗ്ലാവ് എന്നറിയപ്പെട്ടു. (ഇന്നത്തെ NCC office ). കോട്ടൺ സായിപ്പിന്റെ ബംഗ്ലാവുള്ള കുന്ന് എന്നഅർദ്ധത്തിൽ ബ്രിട്ടീഷുകാർ ഈ പ്രദേശത്തെ കോട്ടൺഹിൽ എന്നും വിളിച്ചു. പരുത്തി ചെടികൾ നിറഞ്ഞ കുന്ന് പരുത്തി കുന്നായപ്പോൾ കോട്ടൺ സായിപ്പ് താമസിച്ച കുന്ന് കോട്ടൺ ഹിൽ ആയി മാറി. യാദൃശ്ചികമായി സംഭവിച്ച അർദ്ധ സാമ്യം കൊണ്ട് മൊഴിമാറ്റം പോലൊരു പേരുലഭിച്ച അപൂർവ പ്രദേശം. പഴമക്കാർക്ക് പക്ഷെ, ഇന്നുമിത് പരുത്തി കുന്നും ഇവിടത്തെ സ്കൂൾ പരുത്തി കുന്ന് സ്കൂളുമാണ്.