ഗവ: യു പി സ്കൂൾ കായണ്ണ
ഗവ: യു പി സ്കൂൾ കായണ്ണ | |
---|---|
വിലാസം | |
കായണ്ണ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-01-2017 | 47657 |
കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ അങ്ങാടിക്കു സമീപത്തായാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സ്ഥാപിതമായി.
ചരിത്രം
ജോര്‍ജ് അഞ്ചാമന്റെ ഭരണകാലത്ത്, വെയില്‍സ് രാജകുമാരന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ 1912ല്‍ കായണ്ണ ബോര്‍ഡ് ബോയ്സ് സ്കൂള്‍ എന്ന പേരില്‍ പരേതനായ ചെറുവത്ത് ഇ സി രാമന് നമ്പ്യാര്‍ എന്ന അധികാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പ്രനാട് താലൂക്കില്‍ സ്ഥാപിതമായ ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണിത്. 1912ല്‍ പ്രധാന അദ്ധ്യാപകന് കൊയിലാണ്ടി കൊല്ലം സ്വദേശിയായ അപ്പുനായര് ആയിരുന്നു. രണ്ടാം അദ്ധ്യാപകന് ഗോപാലന് നായര്‍. പരേതരായ മങ്ങര ചിറ്റാരിക്കല്‍ എം സി കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ ചെവിടന്‍ കുളങ്ങര, ചെമ്പോട്ട് കുട്ടിരാമന് നായര്‍, എളംബിലായി കുഞ്ഞിരാമ പണിക്കര്‍, മരപ്പറ്റ കുഞ്ഞികൃഷ്ണന് നായര്‍, പരമേശ്വരന് വീട്ടില്‍ കേളപ്പന് എന്നിവര്‍ 1912ലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു.
1927 ഒക്ടോബര്‍ പത്താം തിയതി കേളപ്പജി സ്കൂള്‍ സന്ദര്‍ശിച്ചു. 22 സവര്‍ണരായ വിദ്യാര്‍ഥികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി. 1938-39 വര്‍ഷത്തില്‍ 52 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിന്റെ സ്കൂളുകളുടെ അഡിഷനല്‍ ജൂനിയര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ കെ പി കുഞ്ചുമേനോന്‍ 21/11/1938ലെ വാര്‍ഷിക ഇന്സ്പെക്ഷന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1938-39 മുതല്‍ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ന് അധ്യാപകരും മാത്രമേ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ. ഇ രാമകുറുപ്പ്, പി ടി ഗോപാലന് നായര്‍, പി ചാപ്പന് നായര്‍, ഇ എം കൃഷ്ണ ഗുരുക്കള്‍ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകര്‍. 1957-58 കാലത്ത് ഹെഡ് മാസ്റ്റര്‍ എം വി കുഞ്ഞികൃഷ്ണന് കിടാവ് ആയിരുന്നു. 1958 മുതല്‍ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയില്‍ വരികയും 1958-59 വര്‍ഷത്തില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി അപ്പ് ഗ്രേഡ് ചെയ്യുകയും ചെയ്തു. 07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. സ്കൂള്‍ അപ്പ് ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകള്‍ നിലവില്‍ വന്നതും. 1959-60, 1960-61 വര്‍ഷങ്ങളില്‍ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
വാസുദേവന്‍ സി കെ , വിനോദിനി കെ പി , മോഹനന് എ എം , വിജയന് ടി എം , മോളി എന്‍ പി , രാജന് ടി എം , ജോര്‍ജ് എം ടി , തോമസ് എ എ , ശ്രീജേഷ് പി , അബൂബക്കര്‍ കെ കെ , പ്രകാശന് കെ എം , റഷീദ എന്‍ , ഷീബ പി ടി , ഹസീന കെ, പദ്മധരന്‍ പി ,
ക്ളബുകൾ
ലിറ്റില്‍ സയന്റിസ്റ്റ് സയൻസ് ക്ളബ്
ഗൂഗോള്‍ ഗണിത ക്ളബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിത സേന
ജൂനിയര്‍ റെഡ് ക്രോസ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}