എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 30 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

പ്രമാണം:Mmovhs.jpg

അമ്പതുകളുടെ ആദ്യഘട്ടത്തില്‍ ആരംഭിച്ച കേരളാനദ്‌വത്തുല്‍ മുജാഹിദീന്‍ ശാഖ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും മട്ടാഞ്ചേരിയിലും രൂപംകൊണ്ടു. മതപഠനത്തിലൂടെ യുവതലമുറയില്‍ യഥാര്‍ത്ഥ ഇസ്ലാമിക ആദര്‍ശം പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മദ്രസകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കെ.എന്‍.എം. കൊച്ചി ശാഖ 1954ല്‍ മദ്രസത്തുല്‍ മുജാഹിദീന്‍ എന്ന പേരില്‍ ഒരു മദ്രസ സ്ഥാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാന്‍ രക്ഷാകര്‍ത്താക്കള്‍ കാണിച്ച വൈമുഖ്യവും മദ്രസകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സഹായകമായി. എങ്കിലും എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് മദ്രസാപഠനം മുന്നോട്ടുപോയി. 1956ല്‍ എല്‍.പി. സ്‌ക്കൂള്‍ രണ്ടാമത്തെ വിദ്യാലയമായി. 1957ല്‍ പരേതനായ ഹാജി ഈസാഹാജി അബ്ദുള്‍ സത്താര്‍ സേട്ടിന്റെ സഹധര്‍മ്മിണിയും എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്റെ മാതാവുമായ പരേതയായ ഖദീജാബീവി 37 സെന്റ് സ്ഥലം സ്‌ക്കൂളിനു നല്‍കി. തുടര്‍ന്നങ്ങോട്ട് സ്‌ക്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായിരുന്നു. 1960ല്‍ എല്‍.പി സ്‌ക്കൂള്‍ യു.പി. സ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1962 ജൂണ്‍ 16ന് മര്‍ഹുംസാലേ മുഹമ്മദ് ഇബ്രാഹിംസേട്ട് 57 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ഈ സ്ഥാപനത്തിനു നല്‍കി. 1964ല്‍ യു.പി. സ്‌ക്കൂള്‍ ഒരു ഓറിയന്റല്‍ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. കേരളത്തിലെ മൂന്നു ഓറിയന്റല്‍ ഹൈസ്‌ക്കൂളുകളില്‍ ഒന്നായി എം.എം.ഓറിയന്റല്‍ ഹൈസ്‌ക്കൂള്‍ സ്ഥിതിചെയ്യുന്നു. തെക്കന്‍ കേരളത്തിലെ ഏക ഓറിയന്റല്‍ ഹൈസ്‌ക്കൂളാണിത്. 1986ല്‍ 22 സെന്റ് സ്ഥലം സ്‌ക്കൂള്‍ ആവശ്യത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. 1993ല്‍ വി.എച്ച്.എസ്സ്.എസ്സ് ആരംഭിച്ചു. ഇന്നിപ്പോള്‍ നഴ്‌സറി മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിവരെ രണ്ടായിരത്തോളം കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.