ജി എം എൽ പി എസ് മംഗലശ്ശേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂർവ വിദ്യാർത്ഥി കൂട്ടായ്‍മ
പൂർവ വിദ്യാർത്ഥികളുടെ സംഗമങ്ങൾ "നെല്ലിമരത്തണലിൽ" എന്ന പേരിൽ ബാച്ച് തിരിഞ്ഞ് വിദ്യാലയത്തിൽ ചേരാറുണ്ട്. 2023 ൽ വിദ്യാലയത്തിലെ 1991 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം പാലക്കുളം ബ്ലോക്കിൽ വെച്ച് നടത്തപ്പെട്ടു.
ജാലകം പ്രോഗ്രാം
കുട്ടികളുടെ പൊതു വിജ്ഞാനം കൂട്ടുന്നതിന് വേണ്ടി വിദ്യാലയത്തിലെ കുട്ടികൾക്കായി എല്ലാ ആഴ്‍ചയും നടത്തി വരുന്ന പ്രോഗ്രാമാണ് ജാലകം. ജനറൽ ചോദ്യങ്ങൾ അതാത് ആഴ്‍ച നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും കുട്ടികൾ ഉത്തരങ്ങൾ ചോദ്യപ്പെട്ടിയിൽ എഴുതി നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാമാണ് ഇത്.

സ്കൂൾ ഇലക്ഷൻ
കുട്ടികളിൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് സ‍്കൂൾ ഇലക്ഷൻ നടത്തി വരുന്നു. ഇലക്ഷൻ പ്രഖ്യാപനം, നാമ നിർദ്ദേശ പത്രിക സമർപ്പണം, സൂക്ഷ്‍മ പരിശോധന, സ്ഥാനാർത്ഥി പ്രഖ്യാപനം, പരസ്യപ്രചരണം, ഇലക്ഷൻ സത്യപ്രതിജ്ഞ, വിജയാഹ്ലാദ പ്രകടനം, സത്യപ്രതിജ്ഞ ചൊല്ലി മന്ത്രിസഭ അധികാരമേൽക്കൽ എന്നിവ വിദ്യാലയത്തിലെ കുട്ടികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രത്യേകതയാണ്.
സ്‍കൂൾ കലോത്സവം
കുട്ടികളുടെ സർഗവാസനകളെ പ്രകടിപ്പിക്കുവാൻ അവസരം നൽകിക്കൊണ്ട് സ്‍കൂൾ കലോത്സവം നടത്തിവരുന്നു.
ബാലലോകം
ഓൾ ഇന്ത്യ റേഡിയോ മഞ്ചേരി FM നിലയവുമായി സഹകരിച്ചുകൊണ്ട് വിദ്യാലയത്തിലെ കുട്ടികൾ നടത്തുന്ന പ്രോഗ്രാമാണ് ബാലലോകം പരിപാടി. മഞ്ചേരി മുൻസിപ്പൽ കലോത്സവം, ഉപജില്ല കലോത്സവം എന്നിവയിൽ മികവ് തെളിയിച്ച കുട്ടികളുടെ പ്രോഗ്രാം 2024 ജനുവരി 10 ന് റെക്കോർഡിങ് നടത്തുകയും, ഫെബ്രുവരി 4, 11 തിയതികളിൽ സംപ്രേഷണം ചെയ്യപ്പെടുകയുമുണ്ടായി. ഇതിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം റേഡിയോ റെക്കോർഡിങിന്റെ വലിയ നവ്യ അനുഭവം ലഭിച്ചു. വിദ്യാലയത്തെ സംസ്ഥാനത്തിനകത്ത് അറിയപ്പെടാൻ ഈ പരിപാടി ഇടയാക്കി. വലിയ അഭിനന്ദനങ്ങളാണ് പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും ഈ പരിപാടിക്ക് ലഭ്യമാകുന്നത്.
പഠന വിനോദയാത്ര
എൽ.എസ്.എസ്
ശാസ്‍ത്രോത്സവം
സാംസ്‍കാരിക ആഘോഷങ്ങൾ
ഓണാഘോഷം
ക്രിസ്‍തുമസ്
പെരുന്നാൾ
ദിനാഘോഷങ്ങൾ
സ്‍കൂൾ വാർഷികം
കായികം
സി.പി.ടി.എ
ക്ലാസ് ലൈബ്രറി

പ്രീപ്രൈമറി


വർണക്കൂടാരം
പ്രീ പ്രൈമറി കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ വിഭാവനം ചെയ്യുന്ന രീതിയിൽ പ്രൈമറി പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ ഏറ്റെടുത്തു നടത്തുന്നതിന് ആവശ്യമായ പതിമൂന്ന് ഇടങ്ങൾ സജ്ജമാക്കി കൊണ്ട് വർണക്കൂടാരം സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർ പദ്ധതി പ്രകാരം ജി.എം.എൽ.പി.എസ് മംഗലശ്ശേരിയിൽ തുടക്കം കുറിച്ചു. മഞ്ചേരി നിയമസഭ മണ്ഡലം എം.എൽ.എ ശ്രീ അഡ്വ. യു.എ. ലത്തീഫ് അവറുകൾ 2023 ഓഗസ്റ്റ് അഞ്ചിന് ചുണ്ടയിൽ ബ്ലോക്കിൽ ഉദ്ഘാടനം ചെയ്‍തു. 2023 ൽ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ വർണക്കൂടാരം പദ്ധതി ലഭ്യമായ ഏക വിദ്യാലയമാണ് ജി.എം.എൽ.പി.എസ്. മംഗലശ്ശേരി.