ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ

22:37, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ
വിലാസം
കുളത്തുമ്മല്‍

തിരൂവനന്തപുരം ജില്ല
സ്ഥാപിതം0 - 0 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-01-201744019



H M - Mini K S
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍, കാട്ടാക്കട പഞ്ചായത്തില്‍, കുളത്തുമ്മല്‍ വില്ലേജില്‍, കാട്ടാക്കടജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍.  150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ്.

ചരിത്രം

        തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ കാട്ടാക്കട പഞ്ചായത്തില്‍ കുളത്തുമ്മല്‍ വില്ലേജില്‍ ജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍.  150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിന്‍െറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ.
       കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജന‍ങ്ങളില്‍ സാമ്പത്തിക ഔന്ന്യത്യം  പുലര്‍ത്തിയിരുന്ന ചില നായര്‍ തറവാടുകള്‍ ഉണ്ടായിരുന്നു.  ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവന്‍മാര്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.     
        സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു.  പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍  പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്  ഈ  പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്.  പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍  ഈ സ്കൂള്‍ ഇവിടെ നിന്നും  കാരണവന്‍മാരുടെ  സ്കൂള്‍  സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു.
       മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ  ഈ  പ്രദേശത്തു വന്നെത്തി പഠിക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു.  തത്ഫലമായി  ഈ  സ്കൂള്‍ കാട്ടാക്കട ജംഗ്ഷനില്‍ ശ്രീ ധര്‍മ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.  ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ കളിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവില്‍ ഗ്രൗണ്ടും ശ്രീ  ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്.  സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.  ഈ  സാഹചര്യത്തില്‍ 1970-ല്‍ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉള്‍പ്പെട്ട യു.പി സെക്ഷന്‍ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു.   ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി  വാസന്തിദേവി ആയിരുന്നു.
           1980-ല്‍ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ എത്തിക്കുവാന്‍ സാധിക്കാത്ത അവ,സ്ഥ വന്നു.  ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഈ പ്രദേശത്ത് കുറവായിരുന്നു.  അതിനു പരിഹാരമായി ശ്രീ . കെ പ‍ങ്കജാക്ഷന്‍  എം.എല്‍.എ യുടെ ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത്  ഹൈസ്കൂളാക്കി.  ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി  മേഴ്സിഡസ് റ്റീച്ചറായിരുന്നു.  ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ. സുമന്ത്രന്‍ നായര്‍ സാര്‍ ആയിരുന്നു.
          കോളേജുകളില്‍ നിന്നം പ്രീഡിഗ്രി അടര്‍ത്തി മാറ്റിയപ്പോള്‍ 2000-ല്‍ ഈ സ്കൂളിനേയും ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി.  ഇതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ. പി.രവീന്ദ്രന്‍ നായര്‍ ആയിരുന്നു.  ഈ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം നിര്‍വിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി  2000 ആഗസ്റ്റില്‍ ഇടതുമുന്നണി  കണ്‍വീനര്‍ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി  സെക്രട്ടറി ശ്രീ. ഈ. ത‍ങ്കരാജിന്റെ നേതൃത്വപരമായ പ‍ങ്കും വിലപ്പെട്ടതാണ്

അധ്യാപകര്‍

 
മിനി.റ്റി.കെ പ്രധാന അധ്യാപിക
 
ഉണ്ണികൃഷ്ണന്‍ നായര്‍.പി. സീനിയര്‍ അസിസ്റ്റന്റ് എച്ച്.എസ്.എ കണക്ക്
 
ശശികുമാര്‍.വി എച്ച്.എസ്.എ മലയാളം
 
പ്രമീളകുമാരി.എസ് എച്ച്.എസ്.എ മലയാളം
 
അനി.എല്‍.ദാസ് എച്ച്.എസ്.എ മലയാളം
 
സജിത.പി എച്ച്.എസ്.എ ഇംഗ്ലീഷ്
 
ജോതി.റ്റി,എല്‍ എച്ച്.എസ്.എ ഇംഗ്ലീഷ്
 
ബിന്ദു എച്ച്.എസ്.എ ഇംഗ്ലീഷ്
 
താജുനീസ എച്ച്.എസ്.എ അറബിക്
 
നീനാകുമാരി.റ്റി എച്ച്.എസ്.എ ഹിന്ദി
 
വസന്ത.റ്റി എച്ച്.എസ്.എ. ഹിന്ദി
 
ബീന.ഡബ്ളിയു.ജെ എച്ച്.എസ്.എ ഊര്‍ജ്ജതന്ത്രം
 
മിനിവേണുഗോപാല്‍ എച്ച്.എസ്.എ രസതന്ത്രം
 
സനൂജ എച്ച്.എസ്.എ രസതന്ത്രം
 
മിനി.റ്റി.എസ് എച്ച്.എസ്.എ. ജീവശാസ്ത്രം
 
സുലഭ എച്ച്.എസ്.എ ജീവശാസ്ത്രം
 
രാധ.ജെ എച്ച്.എസ്.എ ചരിത്രം
 
റീന എച്ച്.എസ്.എ ചരിത്രം
 
ബിജുകുമാര്‍ എച്ച്.എസ്.എ ചരിത്രം
 
ജോസ്.ജി.എല്‍ എച്ച്.എസ്.എ സംഗീതം
 
ബിനു മാത്യു എച്ച്.എസ്.എ കായികം
 
മേരി എല്‍ബറിന്‍ യു.പി
 
സുഗുണന്‍ സി യു.പി
 
ശ്രീലത യു.പി
 
ഷാഹിദാബീഗം യു.പി
 
പുഷ്പലത യു.പി
 
ജയശ്രി.എസ് യു.പി
 
ബ്രൈറ്റ് സിംഗ് യു.പി
 
ബിജുജോണ്‍ യു.പി
 
അംബിക.ഡി ജൂനിയര്‍ ഹിന്ദി

ഭൗതികസൗകര്യങ്ങള്‍

ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളില്‍ 2 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്

 
 
സ്കൗട്ട് വിദ്യാര്‍ത്ഥികള്‍
 
സ്ക്കുള്‍ ഗൈഡ്സ്
   കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ബിജുകുമാര്‍.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ പ്രവീണയും നേതൃത്വം നല്‍കുന്നു.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.   സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.

റെഡ്ക്രോസ്

 
 
റെഡ്ക്രാേസ് വിദ്യാത്ഥിനികള്‍
 
റെഡ്ക്രാേസ് വിദ്യാത്ഥികള്‍
     സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പ്രമീള റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍  വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.

ഗാന്ധിദര്‍ശന്‍

 
     ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീമതി റീന റ്റീച്ചറാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി.  ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
 

കര്‍ഷകദിനം

 
കര്‍ഷകദിനം

വിദ്യാരംഗം‍‍‍

 
വായനാദിനം ജൂൺ 19
 
അധ്യാപകദിനത്തില്‍ ഗൗരി ക്ലാസ്സെടുക്കുന്നു

ലൈബ്രറി

 
വായനദിനത്തോടനുബന്ധിച്ച് പ്രാദേശിക ഗ്രന്ഥശാല സന്ദര്‍ശനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍
 
ലൈബ്രറിയില്‍ പുതുതായി എത്തിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നവര്‍
       ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. അനി,എല്‍,ദാസ് റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.

ക്ലാസ് മാഗസിന്‍

     ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന്  സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു.  സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.
 
ക്ലാസ്സ് മാഗസിന്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

 
ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയിലെ അംഗങ്ങള്‍

സംഗീതം

    കര്‍ണ്ണാടക സംഗീതത്തില്‍ അടിസ്ഥാനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ ഈശ്വര പ്രാര്‍ത്ഥന, ദേശഭക്തിഗാനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഹിന്ദുസ്ഥാനി(ഗസല്‍) , നാടന്‍ പാട്ടുകള്‍, സംഘ ഗാനങ്ങള്‍ എന്നീ വിഭാഗങ്ങള്‍  പരിശീലിപ്പിക്കുന്നു.  സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളിലും ദേശീയബോധം വളര്‍ത്തുന്നതിന് ദേശീയഗാനം ആലപിക്കുന്നതിനുള്ള പരിശീലനവും  നല്‍കി വരുന്നു.  ഇതിനു നേതൃത്വം നല്‍കുന്നത് ഈ  സ്കൂളിലെ സംഗീത അധ്യാപകനായ ശ്രീ ജി.എല്‍ ജോസ് സാര്‍ ആണ്. കലോത്സവങ്ങളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.

സ്കൂള്‍ യുവജനോത്സവം

 ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ വൈവിധ്യമാര്‍ന്ന കലാമത്സരങ്ങള്‍ അരങ്ങേറി.  ശ്രീ കൈതപ്രം വിശ്വനാഥന്‍നമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ എച്ച്.എം. മിനി.കെ.എസ്, പി.റ്റി.എ. ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
 
സ്കൂള്‍ യുവജനോത്സവം
 
യുവജനോത്സവ ഉദ്ഘാടനം- ശ്രീ കൈതപ്രം വിശ്വനാഥന്‍നമ്പൂതിരി
 
ശ്രീ കൈതപ്രം വിശ്വനാഥന്‍നമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

കായികം

ശ്രീമതി ബിനു മാത്യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നു. സബ്ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുകയും മാത്രമല്ല റവന്യൂ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സഹജീവികളുടെ യാതനകളില്‍ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. കിള്ളിയ്ക്കടുത്തുള്ള ആതുര ശുശ്രൂഷാലയം സന്ദര്‍ശിക്കുകയും സ്വരൂപിച്ച ധന സഹായം നല്‍കുകയും ചെയ്തു. ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോര്‍ത്ത്, സോപ്പ്, ലഘുഭക്ഷണം) നല്‍കുകയും ചെയ്തു. പത്താം ക്ലാസ്സില്‍ പഠിക്കുന്നതും കിഡ്നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് പിരിച്ച തുക ബ്ലാഡര്‍ ഒാപ്പറേഷന് മുന്‍പായി നല്‍കി. ഇപ്പോള്‍ ഒാരോ കുട്ടിയും കാര്‍‍ഡ് നല്‍കി പിരിക്കുന്ന തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നല്‍കാന്‍ പോകുന്നു.പത്താം ക്ലാസ്സില്‍ പഠിക്കുന്ന മാതാപിതാക്കള്‍ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നല്‍കാനായി അധ്യാപകര്‍ ഒരു ലക്ഷത്തിനടുത്ത തുക പിരിച്ചു നല്‍കി. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.

ഉണര്‍വ്

ജില്ലാപഞ്ചായത്തിന്റെ "ഉണര്‍വ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം) കൗണ്‍സിലിംഗ് നല്‍കുന്നു. അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.ഭവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,വസന്ത റ്റീച്ചറാണ് നിര്‍വഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെല്‍പ്പ് ഡെസ്ക്" ഉം പ്രവര്‍ത്തിച്ചു വരുന്നു.'

മുന്‍ സാരഥികള്‍

 
പൂര്‍വ്വാധ്യാപകര്‍
 
ഗുരുവന്ദനം
 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പൂര്‍വ വിദ്യാര്‍ത്ഥികള്‍

അഡ്വ. ജി. സ്റ്റീഫന്‍(ബ്ലോക്ക് പഞ്ചായത്തുമെമ്പര്‍), കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത, പൊന്നറ വാര്‍ഡിലെ മെമ്പര്‍ ശ്രീമതി അനിത, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ബിസിനസ്സുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍, പോലീസുകാര്‍, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാര്‍, ഇപ്പോള്‍ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.

ഹരിത കേരളം

ഹരിത കേരളം" പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 8-ാം തീയതി  രാവിലെ 10 മണിയ്ക്ക് നിര്‍വഹിക്കപ്പെട്ടു.  പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്.എം, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, പി.റ്റി.എ അംഗങ്ങള്‍,  വാര്‍ഡ് മെമ്പര്‍ ശ്രീമതി അനിതകുമാരി  എന്നിവര്‍ പങ്കെടുത്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ സജുകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ആവിഷ്ക്കരിച്ച  ഹരിത കേരളം പദ്ധതിയുടെ  ലക്ഷ്യങ്ങളെ ക്കുറിച്ച് വാര്‍ഡ് മെമ്പര്‍ ശ്രീമതി അനിതകുമാരി  മുഖ്യപ്രഭാഷണം നടത്തി.  മനുഷ്യനും പ്രകൃതിയും എത്രമാത്രം പരസ്പരം ബന്ധപ്പെട്ട് വരണെന്നും , പ്രകൃതിയുടെ നിലനില്‍പ്പ് സകല ജീവജാലങ്ങളുടേയും നിലനില്‍പ്പിന് ആവശ്യമാണെന്നും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.  തുടര്‍ന്ന് ആശംസകള്‍ അറിയിക്കുകയും കൃഷി ചെയ്യാന്‍ താത്പര്യമുള്ള 400 വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.

യോഗ

 
സ്കൂളിലെ വിദ്യാര്‍ത്ഥി കാശീനാഥ് യോഗ ക്ലാസ്സെടുക്കുന്നു
 
യോഗാസനം
 
യോഗ 1
 
യോഗ 4

വേറിട്ടൊരാഘോഷം

ശാരീരികമായ അവശതകളാല്‍ സ്കൂളില്‍ വരാന്‍ കഴിയാതെ ഓപ്പറേഷന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയാണ് ‍‍ഞ‌ങ്ങളുടെ ശ്യാം. ഈ വര്‍ഷത്തെ ക്രിസ്തുമസ് അവന്റെ വീട്ടില്‍പോയി സഹപാഠികള്‍ ആഘോഷിച്ചുകൊണ്ട് നന്‍മയുടെ നക്ഷത്രവെളിച്ചം പകരുന്നു.

 
സഹപാഠിയ്ക്കൊപ്പമൊരു ക്രിസ്തുമസ് ആഘോഷം

മികവുകൾ

 
മികച്ച വിജയത്തിനുള്ള ഉപഹാരം
 
ശാസ്ത്ര നാടകം-കാട്ടാക്കട ഉപജില്ലയില്‍ ഒന്നാം സ്ഥാനം
 
രേഷ്മ സുരേഷ്
 
 
പ്രകൃതി സ്നേഹ മനോഭാവം ഉത്തരക്കടലാസില്‍
 
ഫെസ്‌ന
 
 
കരാട്ടെ ഉദ്ഘാടനം

വഴികാട്ടി

കാട്ടാക്കടയില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് കുളത്തുമ്മല്‍ {{#multimaps: 8.5045415,77.0761665 | width=800px | zoom=16 }}