എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
വിലാസം
കാഞ്ഞിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201719217





= ചരിത്രം

  1940ല്‍ തെങ്ങില്‍ കുഞ്ഞി മരക്കാര്‍ അവര്‍കളില്‍ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവര്‍ത്തനമാരംഭിച്ചു. മത പഠനവും സ്കൂളുമായി പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതല്‍ 2000 മാര്‍ച്ച്‌ 24 വരെ സ്കൂള്‍ മാനേജര്‍സ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മുല്ലത്തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യയായ കദീജയാണ് സ്കൂള്‍ കാര്യങ്ങള്‍ നടത്തിപോന്നിരുന്നത്. 2005 ഏപ്രില്‍ 28ന്  അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ വി. മുഹമ്മദ്‌ ഏറ്റെടുത്ത് നടത്തുന്നു.
     സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രമുഘരായ അനവധി പേര്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്ന മഹത്തായ സ്ഥാപനത്തില്‍ അധ്യാപകരായും ദാരാളം പേര്‍ പ്രവര്‍ത്തിച്ചു. പഴമയുടെ പ്രതാപത്തില്‍ ഇന്നും നിലനില്‍ക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ എണ്‍പതാം വാര്‍ഷികം കഴിഞ്ഞ മാര്‍ച്ചില്‍ ആഘോഷിച്ചു. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലായി 78 വിദ്യാര്‍ഥികളും അഞ്ചധ്യാപകരും ഇപ്പോള്‍ നമ്മുടെ വിദ്യാലയത്തിലുണ്ട് അടുത്തകാലത്തായി ഉയര്‍ന്നു വന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രസരവും ജനങ്ങളുടെ പൊതു വിദ്യഭ്യാസത്തോടുള്ള താല്‍പര്യക്കുറവും കുട്ടികളുടെ എണ്ണം കുറയാന്‍ ഇടയാക്കി എങ്കിലും 2014-15 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ശക്തമായി മുന്നോട്ടു പോയാല്‍ കുട്ടികളാല്‍ സമൃദ്ധമായ ഒരു പ്രൈമറി വിഭാഗം ഉണ്ടാകുമെന്ന ഒരു ശുഭ പ്രതീക്ഷയിലാണ് എല്ലാവരും. പ്രീ പ്രൈമറി വിഭാഗത്തില്‍ അമ്പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി പി.പി. ഓമനയാണ് 
      പ്രവര്‍ത്തന മികവിലേക്കെത്തി നോക്കുമ്പോള്‍ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഒരു വിദ്യാലയമാണിത്. 2014ലെ എടപ്പാള്‍ ഉപജില്ലാ കലോത്സവത്തില്‍ നമ്മുടെ വിദ്യാലത്തിനു അറബിക് കലോത്സവത്തില്‍ L.P വിഭാഗത്തില്‍ ഓവറോള്‍ നേടാന്‍ കഴിഞ്ഞതു സ്കൂള്‍ ചരിത്രത്തിലെ സന്തോഷകരമായ ഒരു സംഭവമാണ്. അത് പോലെ ശാസ്ത്രമേള കായികമേള കലാമേള ക്വിസ് മത്സരങ്ങള്‍ സ്കോളര്‍ഷിപ്പുകള്‍ എന്നീ രംഗങ്ങളിലെല്ലാം സംഭാവന നല്‍കുന്ന നമ്മുടെ വിദ്യാലയം കാഞ്ഞിയൂര്‍ ഗ്രാമത്തില്‍ അണയാത്ത വിളക്കായി നിലനില്‍ക്കട്ടെ 

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറി 6

ഓഫീസ് മുറി 1

ചുറ്റുമതില്‍ ഉണ്ട്

കിണര്‍ ഉണ്ട്

പൈപ്പ് ഉണ്ട്

ടോയാറ്റ് ഉണ്ട്

കളിസ്ഥലം 3 സെന്റ്‌

പൂന്തോട്ടം അര സെന്റ്‌

ഔഷധത്തോട്ടം അര സെന്റ്‌

ലൈബ്രറി 1089 പുസ്തകങ്ങള്‍

കമ്പ്യൂട്ടര്‍ 2

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

പൂര്‍വ്വ വിദ്യാര്‍ഥി സഹകരണം ശക്തമാണ്

പ്രീ പ്രൈമറി ആരംഭിച്ചു

പൂര്‍വ്വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കളി ഉപകരണങ്ങള്‍ സ്ഥാപിച്ചു

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കാഞ്ഞിയൂർ&oldid=228391" എന്ന താളിൽനിന്ന് ശേഖരിച്ചത്