ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032 (സംവാദം | സംഭാവനകൾ) (''''<u>നാടോടി വിജ്ഞാനീയം</u>''' 1846 ആഗസ്‍റ്റ് 22 -ാം തിയതി ഇംഗ്ലീഷ്‍കാരനായ വില്യം ജോൺ തോംസ് അതിനീയം മാസികയ‍ുടെ പത്രാധിപകർക്ക് എഴ‍ുതിയ കത്തിലാണ് ആദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാടോടി വിജ്ഞാനീയം

1846 ആഗസ്‍റ്റ് 22 -ാം തിയതി ഇംഗ്ലീഷ്‍കാരനായ വില്യം ജോൺ തോംസ് അതിനീയം മാസികയ‍ുടെ പത്രാധിപകർക്ക് എഴ‍ുതിയ കത്തിലാണ് ആദ്യമായി ഫോക് ‍ലോർ എന്ന പദം പ്രത്യക്ഷപ്പെട‍ുന്നത്. അതിന‍ുമ‍ുമ്പ‍ു തന്നെ ഗ്രിം ബ്രദേഴ്‍സ് വോഗസ് ക‍ുണ്ടെ എന്ന പദം സമാന അർത്ഥത്തിൽ ഉപയോഗിക്കാൻ ത‍ുടങ്ങിയിര‍ുന്ന‍ു. വൾ‍ഗോസ എന്ന ജർമ്മൻ പദത്തിൽ നിന്നാണ് ഫോക് എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. മലയാളത്തിൽ ഫോക് ‍ലോർ എന്ന പദത്തിന് സമാനമായി ജനജീവിത പഠനം, നാടോടി വിജ്ഞാനീയം എന്നീ പദങ്ങളാണ് ഉപയോഗിക്ക‍ുന്നതെങ്കില‍ും ഫോക് ‍ലോർ എന്ന പദത്തിൻെറ വ്യാപ്‍തി ഉൾകൊള്ളാൻ പര്യാപ്തമായ ഒര‍ു പദം മലയാളത്തിൽ ഇന്നില്ല. ഫോക് ‍ലോർ എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങള‍ുടെ സംയ‍ുക്തമാണ് ഫോക് ‍ലോർ. ഇവിടെ ഫോക് എന്ന പദം സാമാന്യ അംശത്തിൽ പൊത‍ുവായി പങ്ക‍ുകൊള്ള‍ുന്ന ജനങ്ങള‍ുടെ ഏത‍ു സംഘത്തെയ‍ും സ‍ൂചിപ്പിക്ക‍ുന്ന‍ു. അവർക്ക് ഒര‍ു പൊത‍ു മനസ്സ് ഉണ്ടാക‍ും. സമ‍ൂഹമനസ്സ് ഉണ്ടായിരിക്ക‍ുകയെന്നത് ഫോക ിൻെറ സവിശേഷതയാണ്. ലോർ എന്ന പദത്തിന് വിജ്ഞാനം എന്നർത്ഥം. ഫോക്കിൻെറ ആവിഷ്‍കാരങ്ങളെക്ക‍ുറിച്ച‍ും ഫോക്കിനെക്ക‍ുറിച്ച‍ും ഉള്ള പഠനത്തെ സ‍ൂചിപ്പിക്കാൻ ഫോക് ‍ലോർ എന്ന പദം സാമാന്യർത്ഥത്തിൽ ഉപയോഗിക്കാറ‍ുണ്ട്. സവിശേഷാ‍ർ‍ത്ഥത്തിൽ ഫോക് ‍ലോർ പഠനശാസ്‍ത്രത്തെ ഫോൿലോറിസ്റ്റിക് എന്ന‍ു പറയാം. അപ്പോൾ ഫോക് ‍ലോർ എന്ന പദത്തിന് മലയാളത്തിൽ നാടോടി വിജ്ഞാനം എന്ന‍ും ഫോക് ലോറിസ്റ്റിക് എന്ന പദത്തിന് നാടോടി വിജ്ഞാനീയം എന്ന‍ും പ്രയോഗിക്കാം