യൂ.പി.എസ്. ഇലകമൺ/പാഠ്യേതര പ്രവർത്തനങ്ങൾ

23:32, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) ('2019-20 അദ്ധ്യായന വർഷം '''OUT OF THE BOX''' എന്ന പേരിലും 2021-22 അദ്ധ്യായനവർഷം '''EDU FEST''' എന്ന പേരിലും നടന്ന ക്യാമ്പുകൾ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തു. കുട്ടികളുടെ മാനസിക ബൗദ്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019-20 അദ്ധ്യായന വർഷം OUT OF THE BOX എന്ന പേരിലും 2021-22 അദ്ധ്യായനവർഷം EDU FEST എന്ന പേരിലും നടന്ന ക്യാമ്പുകൾ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തു. കുട്ടികളുടെ മാനസിക ബൗദ്ധിക ശേഷി വർദ്ധനയ്ക്കും ആത്മ വിശ്വാസത്തിനും ക്യാമ്പുകൾ ഉപകരിച്ചു

OUT OF THE BOX ക്യാമ്പിൽ നാടകപരിശീലനം, ചിത്രരചന, അനായാസം ഇംഗ്ലീഷ് എന്നിവയ്ക്കു പുറമേ മനഃശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത ആരോഗ്യ ക്യാമ്പും ഉണ്ടായിരുന്നു.

EDU FEST ക്യാമ്പിൽ കുട്ടിക്കര വിരുത് എന്ന പ്രവർത്തി പരിചയ പരിശീലന ക്ലാസ്, ഗണിതം, ഇംഗ്ലീഷ് എന്നീ ക്ലാസുകൾക്ക് പുറമേ സംഗീതം, സിനിമ എന്നീ വിഷയങ്ങളിലും വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു. കുരിപ്പുഴ ശ്രീകുമാർ കുട്ടികൾക്കൊപ്പം എന്ന പരിപാടി ഏറെ ആകർഷകമായി. കൂടാതെ നിർമ്മിത ബുദ്ധിയുടെ അനന്ത സാധ്യാതകൾ, പോസിറ്റീവ് പേരെന്റിങ്ങ് എന്നിവയിലും ക്ലാസുകൾ ഉണ്ടായിരുന്നു.