എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18656 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്
വിലാസം
പടിഞ്ഞാറ്റുംമുറി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201718656




ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധം 1928 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന്‍ 90 -) വര്‍ഷത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നു. വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ സര്‍വതോന്‍മുഖമായ പുരോഗതിക്കും, വികസനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വികസനത്തിന്റെ വഴിത്താരയില്‍ ബഹുദൂരം മുന്നേറികൊണ്ട് പ്രൈമറി വിദ്യാഭ്യാസത്തിന് ഒരു പുതിയ രൂപവും ഭാവവും നല്‍കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും, വിദ്യാര്‍ത്ഥികളുടെ സഹകരണ മനോഭാവവും, മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനുകൂല ഘടകങ്ങളാകുന്നു.

ചരിത്രം

കവളപ്പാറ എന്ന ഈ നാടിന്റെ നാമം മുന്‍ കാലത്ത് 'രാവരേലം' എന്നായിരുന്നു. ഇപ്പൊഴും ആ നാമത്തില്‍ തന്നെ സംസാരിക്കുന്നവരും ചുരുക്കത്തിലുണ്ട്. പള്ളിപ്പുറം മുണ്ടേല്‍പടി കോളനി നിവാസികള്‍ പനംപറ്റ കോളനിയിലേക്ക് പോരുമ്പോള്‍ 'തവരോലത്ത്' പോകുന്നു എന്നാണ് പറയാറ്. ഈ പേര് ഭരണത്തിന്റെ മുന്‍പുള്ള പേരാണ്.അതു തന്നെ 'തരകപുരം' എന്നുള്ളത് ലോപിച്ചുണ്ടായതാണെന്ന് പൂര്‍വികരില്‍ നിന്നു കേട്ടിട്ടുണ്ട്. വെള്ളക്കാരുടെ കടന്നാക്രമണ ഭരണത്തിനു ശേഷം വള്ളുവനാട് താലൂക്ക്, മങ്കട, പള്ളിപ്പുറംശം പടിഞ്ഞാറ്റുമുറി ദേശം എന്നാക്കിയതാണ്. പിന്നീടത് പള്ളിപ്പുറം ആയി.
കവളപ്പാറ എല്‍ പി മാപ്പിള സ്കൂള്‍ എന്നാണ് ഈ സ്കൂളിന്റെ ആദ്യ പേര്. വാളക്കുണ്ടില്‍ അവറക്കാക്കയുടെ മൂത്ത പുത്രന്‍ കുഞ്ഞലവി മൌലവിയാണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. കവളപ്പാറയുടെ താഴ് ഭാഗത്ത് ചേനത്ത തൊടികയില്‍ ഒരു ഓത്തുപള്ളി ഓലപ്പുരയാല്‍ നിര്‍മിച്ചു കെട്ടി. കുര്‍ആന്‍ പഠിപ്പിച്ചു കൊണ്ടിരുന്നത് കാലാന്തരത്തില്‍ സ്കൂളായി അംഗീകരിച്ച് കിട്ടിയ ശേഷം അദ്ദേഹത്തിന് ചുങ്കത്തറയിലെ ഗവണ്‍മെന്‍റ് സ്കൂളിലേക്ക് നിയമനം കിട്ടിയ ശേഷം അദ്ദേഹത്തില്‍ നിന്നും മാനേജ്മെന്‍റ് വിലകൊടുത്തു വാങ്ങി പുളിക്കല്‍ പീടികയുടെ വരാന്ത മുകളിലേക്കു മാറിയ ശേഷം മഠത്തൊടി കുടിയിരിപ്പ് സമീപം അഹമ്മദ് മുസ്ലിയാര്‍ കെട്ടിയുണ്ടാക്കിയ ഓലപ്പുരയിലേക്ക് മാറ്റിയതാണ് ഈ സ്ഥാപനം. ശേഷം ഒരുപാട് പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അദ്ദേഹം മലപ്പുറം സ്കൂളില്‍ നിന്നും മൌലവി ഫാസില്‍ പാസായി ഈ സ്ഥാപനത്തിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു. അദ്ദേഹത്തിന്റെ അകാലചരമ ശേഷമാണ് ആദ്യ പുത്രന്‍ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മാനേജറും ഹെഡ്മാസ്റ്ററുമായി അംഗീകാരം ഏറ്റത്. അദ്ദേഹവും അകാലമരണത്തിന് വിധേയനാകും മുന്പ് തന്നെ ഭാര്യക്ക് ഈ മാനേജ്മെന്‍റ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നീ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണക്കാരന്‍ അഹമ്മദ് മുസ്ലിയാര്‍ തന്നെയാണ്. ഹരിജനങ്ങളെ ചേര്‍ത്ത് കൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി ഉയര്‍ത്തികൊണ്ടുവന്നത് അദ്ദേഹമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • ആധുനിക സൌകര്യങ്ങളോടെയുള്ള കോണ്‍ക്രീറ്റ് കെട്ടിടം.
  • കമ്പ്യൂട്ടര്‍ പഠനത്തിനാവശ്യമായ സ്മാര്‍ട് റൂം
  • വിശാലവും സൌകര്യങ്ങളുമുള്ള കഞ്ഞിപ്പുര
  • ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ബാത്ത് റൂമുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • വര്‍ഷം തോറും നടത്താറുള്ള കലാ കായിക മേളകള്‍
  • കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാനാവശ്യമായ വിനോദയാത്രകള്‍
  • വിപുലമായ രീതിയിലുള്ള ദിനാചരണങ്ങള്‍
  • ഐ‌ടി ക്ലാസ്സുകള്‍
  • അഭിമുഖങ്ങള്‍, ശില്‍പശാലകള്‍
  • അമ്മ ലൈബ്രറി
  • അമ്മമാര്‍ക്കുള ഐ‌ടി പഠനം (പരിഗണനയില്‍)

വഴികാട്ടി