ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43225 1 (സംവാദം | സംഭാവനകൾ) (→‎ലഹരിക്കെതിരെ തെരുവുനാടകം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരിക്കെതിരെ തെരുവുനാടകം

10 പേരടങ്ങുന്ന കുട്ടികൾ പങ്കെടുത്ത ലഹരിക്കെതിരെ യുള്ള തെരുവു നാടകം ഗാന്ധിദർശൻ ക്ലബ അംഗങ്ങളുടെ പങ്കളിത്തത്തോടെ

സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും വിദ്യാർത്ഥികളാണ്. നാടകത്തിന് ‘ഉണരൂ ജനങ്ങളെ’ എന്ന പേരും നൽകി.

ലഹരി വിരുദ്ധ ദീപശിഖാ പ്രയാണം

തിരുവല്ലം ജനമൈത്രി ക്ലബ അംഗങ്ങളുടെ പോലീസ നേതൃത്വത്തിൽ സ്റ്റേഷനുമായി ചേർന്ന 14/10/2023 ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ASI AJITH , PC Likhitha എന്നിവർ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ലഹരി വിരുദ്ധ ബാനറുമായി റാലി നടത്തി. നല്ലപാഠം കൺവീനർ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു. വീടുകളിൽ ‘ NO TO DRUGS ’ എന്ന സ്റ്റിക്കർ പതിപ്പിക്കുകയും ലഹരി വിരുദ്ധ ലഘു ലേഖ വിതരണം ചെയ്യുകയും ചെയ് ത‌ു. ലഹരി ഉപയോഗം കൂടുതൽ ഉള്ള മേഖലകൾ കണ്ടെത്തി

ബോധവത്കരണം നടത്തി. ലഹരിക്കെതിരെയുള്ള സന്ദേശം എഴുതികൊണ്ട് ശ്രീമതി ലിഖിത മാഡം വരയും കുറിയും ഉത്ഘാടനം ചെയ്തു.

തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഇതിൽ പങ്കാളികളായി. . ലഹരിക്കെതിരെയുള്ള നല്ല പാഠം ക്ലബ് അംഗങ്ങളും

കോർപ്പറേറ്റ് മാനേജരും സ്കൂൾ മാനേജരും ദീപശിഖ പ്രയാണം നടത്തി പിന്തുണ നൽകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.