കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/റേഡിയോ ക്ലബ്
കുട്ടികളുടെ റേഡിയോ നിലയം "ശ്രുതി "
എല്ലാ ദിവസവും ഉച്ചക്ക് ഒരുമണിക്ക് ഒരു ദിവസം ഒരു ക്ലാസ്സ് എന്ന ക്രമത്തിൽ കുട്ടികൾ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു. എല്ലാ ക്ലാസ്സിലും ക്രമീകരിച്ചിട്ടുള്ള ബോക്സിലൂടെ കുട്ടികൾക്ക് കേൾക്കാൻ സാധിക്കുന്നു. ഒരു ദിവസം ഒരു ചോദ്യം എന്ന രീതിയിൽ പൊതുവിജ്ഞാനവും നൽകുന്നു. വർഷാവസാനം മെഗാ ക്വിസ് നടത്തി ഓരോ ക്ലാസ്സിലെയും ഒന്നാം സ്ഥാനക്കാർക്ക് വാർഷിക ദിനത്തിൽ ക്യാഷ് പ്രൈസ് നൽകുന്നു. കുട്ടികൾക്ക് സ്റ്റേജ് ഫിയർ മാറാനും കോൺഫിഡന്റ് ആകാനും സാധിക്കുന്നു