ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13657 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇക്കോക്ലബ്

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ക്വിസ്‌മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇടൂഴി ഫൌണ്ടേഷൻ ആയുർവേദ ദിനത്തോട് അനുബന്ധിച്ച സ്കൂളിന് ഔഷധവൃക്ഷ തൈകൾ ലഭിച്ചു .

പരിസ്ഥിതി ക്ലബ്

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ക്വിസ്‌മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കൂടാതെ വൃക്ഷ തൈകൾ സ്കൂൾ മുറ്റത്ത് നടുകയും ചെയ്തു

ഗണിത ക്ലബ്

maths fair

2023-24 അധ്യയന വർഷത്തിൽ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.അവിടെയും മികവാർന്ന ഗ്രേഡോടെ സമ്മാനങ്ങൾ നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.


ഹിന്ദി ക്ലബ്

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി പോസ്റ്റർ രചന മത്സരം നടത്തി. ജൂലൈ 19 വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് തല ഹിന്ദിവായന മത്സരവും ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരവും അതുപോലെ ക്ലാസ് തല ക്വിസ് മത്സരവും സ്കൂൾതല ക്വിസ് മത്സരവും നടത്തി. .സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട് സുരീലി വാണിയും സുരീലി പത്രിക ,സുരീലി സഭ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 10 ദേശീയ ഹിന്ദി ദിനം പോസ്റ്റർ രചന മത്സരത്തോടുകൂടിയും അതുപോലെ ഹിന്ദി അസംബ്ലി യായും സംഘടിപ്പിച്ചു.

സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും തുടർന്ന് സുഗമ ഹിന്ദി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

ഹിന്ദി അസംബ്ലി

അറബിക് ക്ലബ്

ജൂൺ 19 വായന ദിനത്തിൽ വായന മത്സരം സംഘടിപ്പിച്ചു .ബക്രീദുമായി ബന്ധപെട്ട് ആശംസ കാർഡ് നിർമാണം ,ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു .അലിഫ് അറബിക് ടാലെന്റ്റ് സ്കൂൾ തല പരീക്ഷയിൽ എൽ പി ,യു പി തലങ്ങളിൽ നിന്ന് 40 കുട്ടികൾ പങ്കെടുത്തു .സബ്ജില്ലാ അറബിക് ടാലെന്റ്റ് പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുകയും യു പി തലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്‌തു .ഓഗസ്റ്റ്15 സ്വതന്ത്ര ദിനത്തിൽ സ്വതന്ത്ര ദിന ക്വിസ് മത്സരവും കവിതാലാപന മത്സരവും നടന്നു .നവംമ്പർ 1കേരളപ്പിറവി ദിനത്തിൽ പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചു .

ശുചിത്വ ക്ലബ്

ജൂൺ മാസത്തിൽ തന്നെ 30 കുട്ടികൾ അംഗങ്ങളായുള്ള ശുചിത്വ ക്ലബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു .എല്ലാ വ്യാഴാഴ്ചയും മീറ്റിംഗ് ചേരുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ട് .ശുചിത്വ ക്ലബ് നോട്ടീസ് ബോർഡ് സ്ഥാപിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട് .എല്ലാ ക്ലാസ് മുറികളും ദിവസവും വൈകുന്നേരം വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് /പേപ്പർ മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കാറുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറാറുണ്ട് .

ശുചിത്വ ക്ലബ്

ജൂലായ് മാസത്തിൽ ധ്വനി സംസ്കൃതം ക്ലബ് രൂപീകരിച്ചു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ആശംസാ പത്ര നിർമ്മാണം എന്നിവ നടത്തി. സംസ്കൃത ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ബേഡ്ജ് നിർമ്മാണം, ബേഡ്ജ് ധാരണം, ആശംസാ പത്ര നിർമ്മാണം സംസ്കൃതദിന അസംബ്ലി, പ്രഭാഷണം സുഭാഷിതാവതരണം എന്നിവ നടത്തി. രാമായണ മാസാചരണത്തിന്റെ ഭാഗമായി കഥാഭാഗങ്ങൾ ക്ലാസ്സിൽ ചർച്ച ചെയ്തു. സബ് ജില്ലാ കലോത്സവത്തിൽ 16 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു 11 ഇനത്തിൽ A ഗ്രേഡും 5 ഇനത്തിൽ B ഗ്രേഡും നേടാൻ സാധിച്ചു. സ്കോളർഷിപ്പു പരീക്ഷയുമായി ബന്ധപ്പെടുത്തി  പ്രത്യേക പരിശീലനം നല്കാറുണ്ട്.

സയൻസ് ക്ലബ്

പരിസ്ഥിതി ദിനത്തിൽ ക്വിസ് മത്സരം  നടത്തി . ഓസോൺ ദിനത്തിൽ ക്വിസ് , പോസ്റ്റർ നിർമാണം , എന്നിവയും ചാന്ദ്ര ദിനത്തിൽ പതിപ്പ് , ക്വിസ് , റോക്കറ്റ് നിർമാണം എന്നിവയും നടത്തി .

സ്പോർട്സ് ക്ലബ്

ജി. എം. യു. പി. സ്കൂൾ കാട്ടാമ്പള്ളി സ്കൂൾ തല കായിക മേള സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ 10.30 മുതൽ 4.30 വരെ സ്കൂളിൽ വച്ച് നടത്തി. മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട  ഹെഡ്മാസ്റ്റർ ശ്രീ സജിത്ത്. എ. കെ നിർവഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി രജനി ബേബി ടീച്ചർ, എസ്. ആർ. ജി കൺവീനർ ദീപ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ജ്യോതി ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.

സോഷ്യൽ സയൻസ് ക്ലബ്

ജൂൺ 26അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു . പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,കൊളാഷ് നിർമാണം  എന്നിവ നടത്തി .

ഈ അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം24/07/20243 തിങ്കളാഴ്ച പുറപ്പെടുവിച്ചു . ശേഷം നാമനിർദേശ പത്രിക സമർപ്പണം ,സൂക്ഷ്മ പരിശോധന ,പത്രിക പിൻവലിക്കൽ ,വോട്ടെടുപ്പ് ,ഫല പ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങൾ പൂർത്തിയാക്കി .സ്കൂൾ ലീഡറെയും ക്ലാസ് ലീഡർമാരെയും തിരഞ്ഞെടുത്തു .

അഗസ്ത് 6,9 ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ,പോസ്റ്റർ നിർമാണം ,സഡാക്കോ കൊക്ക് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .അഗസ്ത്15 വിപുലമായ പരിപാടികളോടെ ആഗോഷിച്ചു.സ്വതന്ത്ര  ദിന അസംബ്ലി, ദേശഭക്തി ഗാനാലാപനം ,ക്വിസ് ,പ്രസംഗം ,പതാക നിർമ്മാണം ,ഡീസീയ നേതാക്കന്മാരുടെ വേഷപ്പകർച്ച ,രക്ഷിതാക്കൾക്ക് ഫ്രീഡം ക്വിസ് എന്നിവ സംഘടിപ്പിച്ചു .ഒക്‌ടോബർ2 ഗാന്ധിജയന്തി വിപുലമായ രീതിയിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ് ആഘോഷിച്ചു .ഗാന്ധി പതിപ്പ് നിർമ്മാണം ,പാട്ട് ,കഥ ,പ്രസംഗം ,ക്വിസ് ,ഗാന്ധി അനുസ്മരണം ,സ്കൂളും പരിസരവും ശുചീകരണം  മുതലായ പ്രവർത്തനങ്ങൾ നടത്തി .

വിദ്യാരംഗം കല സാഹിത്യ വേദി

2023 ജൂൺ 19 ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ബഹു.ഹെഡ്മാസ്റ്റർ സജിത്ത് സർ ഉദ്ഘാടനം ചെയ്തു.കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം യുവ എഴുത്തുകാരനും നാടകപ്രവർത്തകനുമായ ശ്രീ.വികേഷ് പത്മനാഭൻ നിർവ്വഹിച്ചു.കുട്ടികൾക്ക് വിവിധ രചന മത്സരങ്ങളും വായനമത്സരം ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു.

ജൂലൈ അഞ്ച് ബഷീർ ദിനവുമായി ബന്ധപ്പെട്ട് കലാമത്സരങ്ങൾ നടത്തി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനാലാപനം, പ്രസംഗം തുടങ്ങിയവ നടത്തുകയുണ്ടായി.

വാങ്മയം ക്വിസ് മത്സരം നടത്തി. കേരളപ്പിറവി ദിനത്തിൽ കുട്ടികൾക്ക് പോസ്റ്റർ രചന മത്സരവും അതിൻ്റെ പ്രദർശനവും ഉണ്ടായി.