ജി എൽ പി എസ് ചളിപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18506 (സംവാദം | സംഭാവനകൾ)

'

ജി എൽ പി എസ് ചളിപ്പാടം
വിലാസം
ചളിപ്പാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
15-01-201718506





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                           മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീര്‍ഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരവധി പ്രൈമറി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു.

അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയില്‍ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കല്‍ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവില്‍ വന്നു. ഒരു വലിയ പുളിമരത്തിന് താഴെയായിരുന്നു ഈ കളപ്പുര. അതിനാല്‍ പുളി‍ഞ്ചോട്ടിലെ സ്കൂള്‍ എന്നറിയപ്പെട്ടിരുന്നു. അപ്പുണ്ണിനായരായിരുന്നുവത്രെ സ്കൂള്‍ തുടങ്ങാന്‍ നേത്ര‍‍്ത്വം നല്‍കിയിരുന്നത്. 1944 മേയ് മാസം 15ന് വി.ഗോപാലന്‍ നമ്പ്യാര്‍ പ്രഥമ അധ്യാപകനായി ചാര്‍ജ്ജെടുത്തു. അന്നുതന്നെ ആദ്യ വിദ്യാര്‍ത്ഥിയായി മുരിയന്‍കണ്ടന്‍ രാമന്‍ കുട്ടി മകന്‍ വേലായുധനെ ഒന്നാം ക്ലാസില്‍ ചേര്‍ത്തി. പള്ളിക്കത്തൊടി ചെക്കുട്ടി മകള്‍ ഉണ്ണൂലിയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ആദ്യ ദിവസം 5 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും സ്കൂളില്‍ ചേര്‍ന്നു.രണ്ടാം ദിവസം 3 ആണ്‍കുട്ടികള്‍ മാത്രവും മൂന്നാം ദിവസം 2 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും സ്കൂളില്‍ ചേര്‍ന്നു.1944-45 വര്‍ഷം 31 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമടക്കം 52 പഠിതാക്കള്‍ ഒന്നാം ക്ലാസില്‍ ഉണ്ടായിരുന്നു. അക്കാലത്ത് പെണ്‍കുട്ടികളടക്കം ആരും തന്നെ ഷര്‍ട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെണ്‍കുട്ടികള്‍ ചുമലിലൂടെ ഒരു തോര്‍ത്ത്മുണ്ട് പുതക്കും. അത്രമാത്രം.

                           വി.ഗോപാലന്‍ നമ്പ്യാര്‍ ലീവില്‍ പ്രവേ‍ശിച്ചപ്പോള്‍ കെ.വി.മാധവന്‍ നായരും എം പി ശങ്കരന്‍ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബര്‍ 29 മുതല്‍ എം പി ശങ്കരന്‍ നമ്പീശന്‍, വി ഗോപാലന്‍ നായര്‍ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതല്‍ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പില്‍ക്കാലത്ത് നിര്‍ത്തലാക്കി. പിന്നീട് വി.പി.ചെറിയാപ്പു ഹാജി വാടകക്ക് നല്‍കിയ കെട്ടിടത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു.
                           ഒരിക്കല്‍ സ്കൂളിന് എന്തോ കേടുപാടുകള്‍ സംഭവിച്ചു. അപ്പോള്‍ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതില്‍ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന കളപ്പുരയിലും പുതുപ്പറമ്പന്‍ ആണ്ടിമാമന്‍റെ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതില്‍ ഉണ്ണീരിക്കുട്ടിയുടെ കളപ്പുര ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂര്‍ണമായും നശിച്ചു. ഏകദേശം ഒരു വര്‍ഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചളിപ്പാടം&oldid=223901" എന്ന താളിൽനിന്ന് ശേഖരിച്ചത്