എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12527 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയിൽ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചു.1926-ൽ ഗവൺമെൻിൽനിന്നും അംഗീകാരം നേടി.- 1993-ൽഅധ്യാപക പരിശീലനം നേടി സ്ക്കൂളിൻറെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവർത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു വിദ്യലയത്തിൻറെ ശോഭനമായ ഭാവിക്ക് കളമൊരുക്കിയത്.ഇന്ന് വിദ്യാലയം സ്ഥിതിചെയുന്ന സ്ഥലത്ത് സൗകര്യ പ്രദമായകെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെൻറ്ുമാണ് സ്ക്കൂൾസ്ഥലത്തിൻറെ വിസ്തൃതി

            പഠനപ്രവർത്ത്നങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂർ ബി.ആർ.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്മുറികൾ പ്രവർത്തിക്കുന്ന രണ്ട് കെട്ടിടങ്ങളും ഓഫീസ്മുറിക്കുള്ള പ്രത്യേക കെട്ടിടവും
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളുണ്ട്
  • കുട്ടികൾക്ക് കംപ്യൂട്ടർപഠനത്തിനാവശ്യമായ നാല് കംപ്യൂട്ടറുകളുണ്ട്.
  • കുട്ടികൾക്ക് വായനാശീലം വളർത്താനാവശ്യമായ രണ്ടായിരത്തോളം പുസ്തകങ്ങളും സ്ക്കൂൾ ലൈബ്രറിയിലുണ്ട്. ഒരേക്കറും70.5 സെൻറ്സ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര,ഗണിതശാസ്ത്ര,ക്ലബ്ബുകൾ,
  • വിദ്യാലയ കലാസാഹിത്യവേദി,
  • മലയാള മനോരമ നല്ലപാഠം .
  • പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ

മുൻസാരഥികൾ

  • കെ.എസ്.കൃഷ്ണവാര്യർ
  • കെ.ഗോവിന്ദൻനായർ
  • കെ.കുഞ്ഞിക്കണ്ണപൊതുവാൾ
  • സി.വി.കുഞ്ഞിക്കണ്ണൻമാസ്റ്റർ
  • എം.വി.കുഞ്ഞിരാമൻമാസ്റ്റർ
  • സി.കണ്ണൻമാസ്റ്റർ
  • എം.കുഞ്ഞിരാമൻമാസ്റ്റർ
  • കെ.സുധാകരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ: പി.പുഷ്പാംഗദൻ,(നേത്രരോഗവിദഗ്ധൻ)
  • ഡോ:പി.പി.സുനിൽ(അനസ്തേഷ്യൻ)
  • ഡോ:നാരായണൻ(ഹൃദ്രോഗവിദഗ്ധൻ)
  • കെ.ദാമോദരൻ(DYSP)
  • വി.വി.മനോജ്(CI of police)
  • വി.വി. മഹേഷ്(പ്രിൻസിപ്പാൾ എൻജിനിയറിംഗ്കോളേജ്),
  • ഡോ:പുഷ്പജ(പ്രിൻസിപ്പാൾNAS കോളേജ് കാഞ്ഞങ്ങാട്)
  • ഡോ:പി.ബാലകൃഷ്ണൻ(പ്രിൻസിപ്പാൾ പയ്യന്നൂർ കോളേജ്)
  • ഡോ:പി.പ്രഭാകരൻ(സയൻറിസ്റ്റ്ISRO)

പൊതുവിദ്യാലയസംരക്ഷണ യജ്ഞം

വാർഡ് മെന്പർ എം.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ്ക്കൂൾവികസന സമിതി ചെയർപേഴ്സൺ ശ്രീമതി.എ.വി.രമണി കൈരളിഗ്രന്ഥാലയം പ്രവർത്തകർ പി.രാമചന്ദ്രൻ മാസ്റ്റർ,കെ.കുഞ്ഞിരാമൻ,മുൻ ഹെഡ്മാസ്റ്റർ എം വി കുഞ്ഞിരാമൻമാസ്റ്റർ,പി.ടി.എ പ്രസിഡൻറ് എം.വി.സുരേഷ് എന്നിവർ സംസാരിച്ചു പി.ടി.എ മെന്പർ സി.കൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഏകദേശം 62-പേർ സംരക്ഷണചങ്ങലയിൽ കണ്ണികളായി

വഴികാട്ടി

 ചെറുവത്തൂർ ഞാണങ്കൈറോഡ്വഴി പാലാ-പാലക്കുന്ന് റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ കൈരളി ഗ്രന്ഥാലയത്തിനു സമീപം.
   അല്ലെങ്കിൽ 
           കരിവെള്ളൂർNHപാലക്കുന്ന്  പാലാ റോഡ് മൂന്ന് കിലോമീറ്റർ വന്നാൽ ബാലകൈരളി ഗ്രന്ഥാലയത്തിന് സമീപം.

{{#multimaps:12.21004,75.18585|zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പൊള്ളപ്പൊയിൽ&oldid=2237913" എന്ന താളിൽനിന്ന് ശേഖരിച്ചത്