കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/പ്രവർത്തനങ്ങൾ/2023-24

13:42, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ദീപിക ബാലജനസഖ്യം 1992 മുതൽ സജീവമായി പ്രവർത്തിക്കുന്നു. സംഘടനയുടെ മത്സരങ്ങളിൽ റാങ്കുജേതാക്കളായ റിനി ജെ. ജി, സുമീത ടി. എസ്, ആരതി അനിൽ എന്നിവർ സ്കൂളിന്റെ അഭിമാനമാണ്. 1999 മുതൽ ഗാന്ധിദർശൻ ക്ലബ്ബും സജീവമാണ്. റാലി, ഗാന്ധികലോത്സവം, സ്വദേശി ഉല്പന്ന നിർമ്മാണം എന്നീ മേഖലകളിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. ശലഭമേള, ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ഇനങ്ങളിൽ ഓവറോൾ ആകാൻ കഴിഞ്ഞിട്ടുണ്ട്. ജോ ഫിയസ്റ്റയിൽ നാലു വർഷം തുടർച്ചയായി ഓവറോൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തുന്ന ശിശുദിനറാലിയെ അഭിസംബോധന ചെയ്യുന്നതിനായി കുട്ടികളുടെ പ്രധാനമന്ത്രിയായും രാഷ്ട്രപതിയായും സ്പീക്കറായും ഈ സ്കൂളിലെ കുട്ടികൾ പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

SPC , NCC ,JRC , NSS തുടങ്ങി എല്ലാ യൂണിറ്റുകളിലും നമ്മുടെ കുട്ടികൾ അവരുടെ സജീവ സാന്നിധ്യം വഹിക്കുന്നുണ്ട്. സേവന മനോഭാവത്തോടെ സമൂഹത്തിലെ എല്ലാ മേഖലകളിലും അവർ വളരെ സ്‌തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു.

ഗൈഡിംഗിൽ രാഷ്ട്രപതി അവാർഡ് നേടിയ ബിൻസി സൂസൻ തോമസ്, ഷീന മൈക്കിൾസ്, ശ്രുതി റബേക്ക സാം, ഇന്ദു ആർ. എം, ധന്യ എസ്, ഗീതു ആർ. എം, പ്രിയ ഗായത്രി, വാണി എ. കുമാർ, സ്വീറ്റി റോബിൻസ്, അഞ്ചു ജി. നായർ എന്നിവരെ കുറിച്ച് സ്കൂളിന് അഭിമാനിക്കാവുന്നതാണ്. കായിക രംഗത്തും വളരെ നല്ല നേട്ടങ്ങൾ കൊയ്യാൻ സാധിച്ചു. ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, സ്കെറ്റിംഗ്, അത് ലറ്റിക്, ചെസ്സ്, ലോൺ ടെന്നീസ്, റക്ബി എന്നീ ഇനങ്ങളിൽ ദേശീയ തലത്തിൽ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. ക്ലാസ് മാഗസീൻസ്, സബ്ജക്റ്റ് മാഗസീൻസ്, കൈയെഴുത്തു മാസികകൾ എന്നിവയോടൊപ്പം തന്നെ 1989 മുതൽ സ്കൂൾ മാഗസീൻ എല്ലാ വർഷവും പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ മാത്തമാറ്റിക്സ് മാഗസീന് 2007-2008 ൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2007 മുതൽ മാത്സ് മാഗസീന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സ്കൂൾ യുവജനോത്സവത്തിലും എല്ലാ വർഷവും അഭിമാനാർഹമായ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഓടക്കുഴൽ, ഗിറ്റാർ, വീണ, ഗാനമേള, വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം, മാർഗ്ഗംകളി, ഗ്രൂപ്പ് ഡാൻസ്, ചിത്രരചന, ശാസ്ത്രീയസംഗീതം, ചെണ്ടമേളം, ബാൻഡ്, മോഹിനിയാട്ടം, മൂകാഭിനയം, ലഘുനാടകം, കഥാപ്രസംഗം, നാടകം, ഭരതനാട്യം, തിരുവാതിര, ഓട്ടൻതുള്ളൽ, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ തുടർച്ചയായി പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. 2018-19 അധ്യയന വർഷത്തിൽ സ്കൂൾ യുവജനോത്സവം ജില്ലാതല മത്സരങ്ങളിൽ നിരവധി ഒന്നാം സമ്മാനങ്ങൾ നമുക്ക് ലഭിക്കയുണ്ടായി.ജില്ലാ തലത്തിൽ ഹൈസ്കൂളിന് overall രണ്ടാം സ്ഥാനവും ഹയർ സെക്കന്ഡറിക്കു ഒന്നാം സ്ഥാനവും ഞങ്ങളുടെ വിദ്യാലയത്തിന് നേടാനായി . സമൂഹത്തിൻറെ വിവിധ മേഘലകളിൽ സേവനമനുഷ്ടിക്കുന്ന പ്രശസ്തരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സ്കൂളിന്റെ സർവ്വതോമുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പലതവണ സംസ്ഥാനത്തെ ഏറ്റവും നല്ല സ്കൂളിന് ഏർപ്പെടുത്തിയിരുന്ന അവാർഡ് ലഭിച്ചിട്ടുണ്ട്.

CARME QUEST

 

സ്പോർട്സ് ഡേ

 

പരിസ്ഥിതി ദിനം

 
 

NSS ഉം JRC യും അഗതി മന്ദിരം സന്ദർശിച്ചപ്പോൾ

 
 

പോസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റർ

 

ഹിരോഷിമ ഡേ