ഗവൺമെന്റ് യു പി എസ്സ് വെള്ളറട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ കായിക പരിശീലനം നടത്തുന്നതിന് ആവശ്യമായ രണ്ട് കളിസ്ഥലങ്ങൾ ഉണ്ട്. ഹരിത ക്ലബ്ബിന്റെ കീഴിൽ പരിപാലിക്കപ്പെടുന്ന ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും സ്കൂളിനെ ഹരിതാഭം ആക്കുന്നു. ധാരാളം ശുദ്ധജലം ലഭിക്കുന്ന കിണർ, ഉച്ചഭക്ഷണ അടുക്കളയും സൂക്ഷിപ്പ് മുറിയും ഉണ്ട്. 3ഹൈടെക് ക്ലാസ് മുറികൾ,വിശാലമായ ഐടി ലാബ്, ഗണിത ലാബ് സയൻസ് ലാബ്, കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ആയി ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി, റീഡിങ് റൂം, മികച്ച നിലവാരത്തിലുള്ള ഓഫീസ് റൂം, സ്റ്റാഫ് റൂം, പ്രോജക്ടറോട് കൂടിയ സെമിനാർ ഹാൾ,ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, നൃത്തം യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള ഹാൾ,10 ക്ലാസ് മുറികളോട് കൂടിയ ഒരു ഇരുനില കെട്ടിടവും സയൻസ് ലാബ്, സെമിനാർ ഹാൾ,2 ക്ലാസ് മുറികളോട് കൂടിയ മറ്റൊരു ഇരുനില കെട്ടിടവും ഓഫീസ് മുറിയും 7 ക്ലാസ് മുറികളും അടങ്ങുന്ന മറ്റൊരു ഇരുനില കെട്ടിടവും സ്കൂളിലുണ്ട്. ഈ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയുടെ പണികൾ പുരോഗമിക്കുകയാണ്. പ്രീകെ ജീ ,എൽകെജി, യുകെജി എന്നിവ അടങ്ങുന്ന പ്രീ പ്രൈമറി വിഭാഗം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേകം കെട്ടിടങ്ങളും പാർക്കുകളും ഉണ്ട്.

സ്കൂൾ ലൈബ്രറിയിൽ 71645 ഓളം പുസ്തകങ്ങൾ ഉണ്ട്. നോവൽ,കഥ ,കവിത ,വിവർത്തനം, നിരൂപണം ,യാത്രാവിവരണം ,അനുഭവക്കുറിപ്പുകൾ, ജീവചരിത്രം ,കലാരൂപങ്ങൾ എന്നിങ്ങനെ തരം തിരിച്ച് അടുക്കി വച്ചിട്ടുണ്ട് .അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, ഗണിതം, ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യം എന്നിവ വിഷയം അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ റഫറൻസ് ഗ്രന്ഥങ്ങളുടെ ഒരു ശേഖരണവും ഉണ്ട്. ഇംഗ്ലീഷ് ,മലയാളം, ഹിന്ദി ഭാഷ നിഘണ്ടുക്കളും ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ ലൈബ്രറി കൂടാതെ ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ ഡിവിഷനിലും ഓരോ ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. അവയിൽ കുട്ടികളുടെ ശേഖരണം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാം ലൈബ്രറിയിലും ഒരു സ്റ്റോക്ക് രജിസ്റ്റർ, ഇഷ്യൂ രജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നുണ്ട്.

കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായന കുറിപ്പ് തയ്യാറാക്കാറുണ്ട്. മികച്ച വായനകുറിപ്പുകൾക്ക് സമ്മാനവും നൽകി വരുന്നു. വായനാദിനവും  വായനാവാരവും എല്ലാ വർഷവും  മികച്ച പ്രവർത്തനങ്ങൾ കൊണ്ട് മികവുറ്റതാക്കി  മാറ്റാറുണ്ട്.