Schoolwiki:എന്റെ സ്ക്കൂൾ 2016

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564 (സംവാദം | സംഭാവനകൾ)

{KOOZHAKODE A U P SCHOOL}}

എന്റെ സ്ക്കൂൾ 2016
വിലാസം
എസ്.കെ.ജി.എം എ.യു.പി സ്കൂള്‍ കുമ്പളപ്പള്ളി

കാസറഗോഡ് ജില്ല
സ്ഥാപിതം15 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്‍ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-01-201742564



ചരിത്രം

      ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍  പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
          ഈ സ്കൂളിലേക്ക് പ്രവേശനം നേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതിന്റെ പിന്നിലെ രഹസ്യം പത്രപ്പരസ്യങ്ങളോ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോ അല്ല. മാധ്യമങ്ങളില്‍ പേരെടുക്കുന്നതിനുവേണ്ടിമാത്രം ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. സ്കൂളിനേയും സ്കൂള്‍ പ്രവര്‍ത്തനങ്ങളേയും കുറിച്ച് സ്വന്തം കുട്ടികളിലൂടെ മനസിലാക്കിയ രക്ഷിതാക്കളാണ് ഈ സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് കാരണം.ഞങ്ങളുടെ പരസ്യവും ഇവര്‍ തന്നെയാണ്. ഇവരുടെ പ്രതീക്ഷകള്‍ക്ക് ഒരു കോട്ടവും വരുത്താതെ ഞങ്ങളുടെ കഴിവുകള്‍ പൂര്‍ണമായി കുട്ടികള്‍ക്കുവേണ്ടി വിനിയോഗിക്കുന്നു എന്നതാണ് സ്കൂളിന്റെ വിജയരഹസ്യം

ഭൗതികസൗകര്യങ്ങള്‍

കെട്ടിടങ്ങള്‍ക്ക് പഴക്കമുണ്ടെങ്കിലും ഉറപ്പുള്ളവയാണ്. ക്ലാസുമുറികള്‍ പകുതിയും അടച്ചുറപ്പില്ലാത്തവയാണ്. കക്കൂസ് ,മൂത്രപ്പുര എന്നിവ ആവശ്യത്തിനില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പഠനവീട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവൃത്തിപരിചയം
  • കായികം

== മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍  : ശ്രീ. ദേവദാസന്‍ പി.പി

                                        : ശ്രീമതി. കെ. ശാരദ
                                        : ശ്രീ. ഇ.വി.അമ്പു
                                        : ശ്രീമതി . ശോഭന സി.കെ

വഴികാട്ടി

{{#multimaps: 11.2937765, 75.9102347 | zoom=16 }}

  • (പരപ്പ റോഡില്‍ കോയിത്തട്ട – കുമ്പളപ്പള്ളി (20 കി.മീ).
"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=223116" എന്ന താളിൽനിന്ന് ശേഖരിച്ചത്