കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVLPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കെ.വി.എൽ.പി.എസ്സ്.പുന്നക്കാട് എന്ന വിദ്യാനികേതനം സ്ഥാപിച്ചത് 1929 ൽ ശ്രീ.കൃഷ്ണപിള്ള എന്ന അഭ്യുദയകാംഷിയാണ്.പിന്നീട് ഫാദർ മാർക്ക് നെറ്റോ സ്കൂൾ വാങ്ങി. LC മാനേജ് മെന്റ് സ്കൂളിന്റെ കീഴിലാണിപ്പോൾ.

            നെയ്യാറ്റിൻകര തൊഴുക്കൽ ആനന്ദമന്ദിരത്തിൽ ശ്രീ.കൃഷ്ണൻ ആദ്യ പ്രധാനാദ്ധ്യാപകനും തലയൽ പരമേശ്വരൻ നായർ ആദ്യ വിദ്യാർത്ഥിയുമാണ്. ശ്രീ.ജനാർദ്ദനൻ നായർ (റിട്ട. ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസർ), ശ്രീമതി.പദ്മകുമാരിയമ്മ(റിട്ട.ഹെഡ് മിസ്റ്റ്ട്രസ്), അഡ്വ.ലാലു, ശ്രീ. പുന്നക്കാട് സജു (മുൻ കൗൺസിലർ) തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.

            ഇപ്പോഴത്തെ എച്ച്.എം. ശ്രീമതി.ഷാജിതയും മൂന്ന് അദ്ധ്യാപകരും പ്രവർത്തിക്കുന്നു.

തലമുറകൾക്ക് അക്ഷരാഗ്നിയുടെ ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത് അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയമുത്തശ്ശിയായ പുന്നക്കാട് KVLP സ്കൂൾ 95- പിറന്നാൾ ആഘോഷിച്ചുകഴിഞ്ഞു. ബാലരാമപുരം തലയൽ വടക്കേവീട് കുടുംബാഗവും, സ്വാതന്ത്രസമര പങ്കാളിയും തികഞ്ഞ ഗാന്ധിയനുമായ ശ്രീ. ശങ്കരനാരായണപിള്ള 1929-ൽ സ്ഥാപിച്ചതാണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ. പാർശവത്കരിക്കപ്പെട്ട സാംസ്‌കാരിക പിന്നോക്കരായ ജനങ്ങൾ വസിച്ചിരുന്ന പുന്നക്കാട് പ്രദേശത്ത് പ്രസ്തുത സ്കൂൾ ഒരു വെളിച്ചമായി മാറി അന്നും ഇന്നും പുന്നക്കാട്കാരുടെ ഏക വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂൾ.1936-ൽ നെയ്യാറ്റിൻകര കത്തോലിക്കപ്പള്ളിയിൽ വികാരിയായിരുന്ന വിദേശമിഷണറിയായ Rev. Fr. മാർക്ക്‌നേറ്റോ ഈ വിദ്യാലയം വിലക്ക് വാങ്ങി വെള്ളയമ്പലം ലാറ്റിൻകാതലിക് സ്കൂളിനോട് ചേർത്ത് 1996-ൽ മാനേജ്മെന്റ് രണ്ടായിമാറിയപ്പോൾ നെയ്യാറ്റിൻകര ലാറ്റിൻകാത്തലിക് കോപറേറ്റിവ് സ്കൂൾസിന്റെ അധീനതയിൽ ആയി. ഇന്ന് ഈ സ്കൂളിന്റെ മാനേജർ Rev. Fr. Joseph Anil ആണ്. ലോക്കൽ മാനേജർ മോൺ. അൽഫോൺസ് ലിഗോരി, Rev. Fr. ജിബിൻരാജ് എന്നിവരുടെ മാർഗ്ഗനിർദ്ദേശത്താൽ പ്രഥമാധ്യാപിക Smt. ഷാജിത ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപക രക്ഷകർത്തൃ കൂട്ടായ്മയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം ഒൻപത് പതിറ്റാണ്ട് പിന്നിട്ടപ്പോൾ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു ഈ സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ അനേകർ ഉന്നതവിദ്യാഭ്യാസം നേടി ഉയർന്ന ഉദ്യോഗങ്ങൾ കരസ്ഥമാക്കി ജീവിതവിജയം കണ്ടെത്തിയിട്ടുണ്ട്.