ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ നഴ്‌സി൯െറ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, സി.ഡബ്ള്യൂ . എസ്.എൻ കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു .

ബസ്സ്

ടി അബൂബക്കർ ചെയർമാനും ശ്രീ അക്ബർ ഷാ കൺവീനറുമായ കമ്മിറ്റി ബസുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. വലിയ തുറ, കരമന, ബീമാപള്ളി, വിഴിഞ്ഞം ,പൂന്തുറ ,കോവളം എന്നീ റൂട്ടുകളിലായി 7 ബസുകൾ പ്രവർത്തിക്കുന്നു.

സ്കൂൾ സൊസൈറ്റി

വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ,മറ്റ് പഠനോപകരണങ്ങൾ ഇവ സ്കൂൾ സൊസൈറ്റി വഴി നൽകിവരുന്നു. ബിന്ദു ടീച്ചറിനാണ് ചുമതല.

ലൈബ്രറി