ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/പ്രൈമറി /സോഷ്യൽ സയൻസ് ക്ലബ്ബ്

15:01, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16046-hm (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 -24 അക്കാദമിക വർഷത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾനടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വളരെ വിപുലമായി സംഘടിപ്പിച്ചു. അതിൽ ക്വിസ് മത്സരം, പ്രസംഗ മത്സരം,ദേശഭക്തി ഗാനാലാപന മത്സരം എന്നിവ പ്രധാന ഇനങ്ങളായിരുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണക്വിസ് ക്ലാസ് തലത്തിൽ നടത്തുകയുണ്ടായി. സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും അതിൽനിന്നും  വിജയിച്ചവരെ പ്രസംഗം,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ,ക്വിസ് മത്സരം എന്നിവയ്ക്ക് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും എല്ലാ വിഭാഗത്തിലും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ "എന്റെ കേരളം" എന്ന വിഷയത്തെ ആസ്പദമാക്കി പതിപ്പ് നിർമ്മാണം നടത്തുകയുണ്ടായി.നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രസംഗമത്സരം( എന്റെ ചാച്ചാജി), ഉപന്യാസ മത്സരം( എന്റെ രാജ്യം എന്റെ സങ്കല്പത്തിൽ ) എന്നിവ നടത്തുകയുണ്ടായി. കൂടാതെ നവംബർ 14ന് സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി(STEPS) സ്കൂൾതലത്തിൽ നടത്തുകയും മൂന്നു കുട്ടികളെ സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.