എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/എന്റെ ഗ്രാമം

11:17, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19623wiki (സംവാദം | സംഭാവനകൾ) ('എൻ്റെ ഗ്രാമം ......<nowiki>''</nowiki> '....:........ ആറ്റുവഞ്ചിപ്പൂക്കൾ പുഞ്ചിരി തൂവിനിൽക്കുന്ന പച്ച വിരിപ്പിൻ്റെ വിസ്മയ ദൃശ്യങ്ങൾ വരച്ചു വച്ച, കളകളാരവം പാടി മന്ദമൊഴുകുന്ന വെഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ്റെ ഗ്രാമം

......'' '....:........

ആറ്റുവഞ്ചിപ്പൂക്കൾ പുഞ്ചിരി തൂവിനിൽക്കുന്ന

പച്ച വിരിപ്പിൻ്റെ വിസ്മയ ദൃശ്യങ്ങൾ വരച്ചു വച്ച,

കളകളാരവം പാടി

മന്ദമൊഴുകുന്ന വെഞ്ചാലിപ്പുഴയുടെ

കൈവരിപ്പാതകളിലൂടെ

ഇരട്ടക്കുട്ടികളുടെ നാട് എന്നു വിശേഷിപ്പിക്കുന്ന

കൊടിഞ്ഞി എന്ന മനോഹരമായ ഗ്രാമത്തിൻ്റെ ഒരരികിലായി നിലകൊള്ളുന്ന

കടുവള്ളൂർ എന്ന കൊച്ചു ഗ്രാമം ....

ഇല്ലായ്മയുടെയും വല്ലായ്മയുടെയും കരിവാളിപ്പുകൾ പുഞ്ചിരി കൊണ്ടു മറച്ച് സ്നേഹത്തിൻ്റെ അവാച്യമായ സൗകുമാര്യത്തിൽ പരസ്പരം ചങ്ങലകൾ കോർത്തിണക്കിയ ഗ്രാമവാസികൾ....

അവർക്കിടയിൽ പച്ചയായ പ്രക്യതിക്കും പച്ചയായ സ്നേഹ മനുഷ്യർക്കുമിടയിൽ സ്ഥിതി ചെയ്യുന്ന എൻ്റെ വിദ്യാലയം....