ഗവ. എൽ പി എസ് ആറാമട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsaramada (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലയിലെ തൃക്കണ്ണപുരത്തിനടുത്ത് ആറാമട എന്ന കൊച്ചു ഗ്രാമം. നിറയെ പുഞ്ചപാടങ്ങളും വർഷകാലത്ത് കരകവിഞ്ഞൊഴുകുന്ന തൃക്കണ്ണാപുരം നദിയും, ചെറുതോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം ജില്ലയിലെ തൃക്കണ്ണപുരത്തിനടുത്ത് ആറാമട എന്ന കൊച്ചു ഗ്രാമം. നിറയെ പുഞ്ചപാടങ്ങളും വർഷകാലത്ത് കരകവിഞ്ഞൊഴുകുന്ന തൃക്കണ്ണാപുരം നദിയും, ചെറുതോടുകളും, നീരുറവകളും, കൃഷിയും കൊണ്ട് മനോഹരമാണ് ആറാമട ഗ്രാമം.വർഷകാലത്ത് നിറഞ്ഞ് പൊങ്ങുന്ന വയൽ പാടങ്ങൾക്കൊപ്പം നടന്ന് പോകുന്ന വഴികൾ വരെ വെള്ളം നിറഞ്ഞുനിൽക്കുന്നത് കാണുന്നത് തന്നെ കണ്ണിന് കുളിർമയേകുന്നു. കോർപറേഷൻ പരിധിയിലാണെങ്കിലും ഉൾനാടൻ ഗ്രാമത്തിൻ്റെ സൗന്ദര്യവും വശ്യതയും പച്ചപ്പും കൊണ്ട് സമൃദ്ധമാണ് എൻ്റെ ആറാമട. ഇടുങ്ങിയ റോഡുകളും, പുഞ്ചപാടങ്ങളും, അമ്പലത്തിലെ ആറാട്ടും, ഉത്സവം , ഇവയെല്ലാം ആറാമട യെ സുന്ദരിയാക്കുന്നു. ഗ്രാമീണ ജീവിതം നയിക്കുന്ന നഗരവാസികളാണ് ആറാമടക്കാർ.