ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവിതാംകൂറിലെ  ദിവാൻ രാജാ  കേശവ ദാസ് ആണ്  ചാല  ഔദോഗികമായി സ്ഥാപിച്ചത് .തിരുവിതാംകൂർ  രാജ്യത്തിലേക്കുള്ള  ചരക്കുകളുടെ വിതരണത്തിന്റെ കേന്ദ്രബിന്ദു ചാല  ബസാർ ആക്കുക എന്നതായിരുന്നു ആശയം.

തലസ്ഥാന  നഗരത്തെ വർണ്ണിക്കുന്ന അനന്ത പുര വർണ്ണനം എന്ന രചനയിൽ ചാലയെ കുറിച്ച്  വിവരിച്ചിരിക്കുന്നു .

സാംസ്‌കാരിക  സമന്വയ ഭൂമി --------ചാല

ഇന്ന് നില നിൽക്കുന്ന ഓരോ വസ്തുതകൾക്കും  അതിന്റേതായ  ചരിത്ര പ്രാധാന്യം ഉണ്ട്.സ്വാതന്ത്ര്യത്തിന്റെ  75 ആം  വാർഷികം പ്രമാണിച്ചു ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്ര രചന  നാടോടി വിജ്ഞാന കോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക്  അവരുടെ പ്രദേശത്തിലെ  പ്രത്യേകതകൾ മനസ്സിലാക്കുവാനും അവ  മറ്റുള്ളവരുമായി പങ്കിടാനുമുള്ള ഒരു  അവസരമാണ് .തിരുവിതംകൂറിലെ ദിവാൻ ആയിരുന്ന രാജ കേശവ ദാസ്  ആയിരുന്നു  തിരുവനന്തപുരം  നഗരത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ഒരു  നാഴിക കല്ലായ ചാല കമ്പോളം  നിർമ്മിച്ചത് .

പൈതൃക ഇടനാഴിയായി പ്രഖ്യാപിക്കപ്പെട്ട ചാല കമ്പോളത്തിന്റ സമീപത്തായി പൗരാണിക പൈതൃകത്തിന്റെ പ്രതീകമായി ചാല  ഗവണ്മെന്റ് ഹൈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .അഞ്ചു   ഏക്കറോളം വിസ്തൃതിയുള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ സ്കൂൾ ഉൾപ്പെടെ അഞ്ചു സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു.

ചാല കമ്പോളം

തിരുവനന്തപുരത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച ചാല  കമ്പോളം പതിമൂന്നാം നൂറ്റാണ്ട് മുതൽ ഉണ്ടായിരുന്നതായിരുന്നു എന്നാണ് ചരിത്രകാരന്മാർ  അഭിപ്രായപ്പെടുന്നത് .1729 മുതൽ 1750  വരെ ആയിരുന്നു  അനിഴം തിരുനാൾ മഹാരാജാവിന്റെ  ഭരണ കാലം.

അദ്ദേഹത്തിന്റെ  ഭരണ കാലത്തെ  1750 ലാണ് തൃപ്പടിദാനം ചടങ്ങ് നടന്നത്.

ഈ കാലത്തിനു  മുൻപ് തന്നെ ചാല കമ്പോളം നില നിന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്.