ലിറ്റിൽ കെെറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.philominas g.h.s (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.

"https://schoolwiki.in/index.php?title=ലിറ്റിൽ_കെെറ്റ്&oldid=2186123" എന്ന താളിൽനിന്ന് ശേഖരിച്ചത്