ഡി.വി.യൂ.പി.എസ്.തലയൽ/എന്റെ ഗ്രാമം
സ്വാതന്ത്ര്യലബ്ധിക്കുശേഷം തിരുകൊച്ചി സംസ്ഥാനത്ത് ഉണ്ടായ വില്ലേജ് യൂണിയനുകളിൽ ഒന്നായിട്ടാണ് ബാലരാമപുരം പഞ്ചായത്തിന്റെ ആവിർഭാവം.1953ൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് കമ്മറ്റി നിലവിൽ വന്നു.ഡോക്ടർ എസ് കരുണാകരൻ നായർ പ്രസിഡണ്ടും ആലുവിള എ സദാശിവൻ വൈസ് പ്രസിഡണ്ടും ആയിരുന്നു.ഫക്കീർ ഖാൻ, വൈ കുട്ടൻ, എസ് രാമസ്വാമി ,എം നീലകണ്പിള്ള, കുട്ടിയപ്പി നാടാർ എന്നിവർ അംഗങ്ങൾ ആയിരുന്നു.
പ്രാചീനകാലത്ത് ഈ സ്ഥലത്തിന് അന്തിയൂർകാട് എന്നായിരുന്നു പേര് .1798-1810 കാലഘട്ടത്തിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ബാലരാമവർമ്മ മഹാരാജാവിന്റെ ദിവാൻ ഉമ്മിണി തമ്പി , കൈത്തെ ഴിലുകൾ അറിയാവുന്ന വിദഗ്ധ സംഘങ്ങളെ അന്യദേശങ്ങളിൽ നിന്ന് ഇവിടെ കൊണ്ടുവന്നു പാർപ്പിച്ചു. ചാലിയർ വണിഗർ വെള്ളാളർ മുസ്ലിങ്ങൾ മുക്കുവർ എന്നീ അഞ്ച് സമുദായങ്ങളെയാണ് പാർപ്പിച്ചത്.
മേൽപ്പറഞ്ഞ അഞ്ചു സമുദായങ്ങൾ ഇടകലർത്തിതാമസിപ്പിച്ചതിനാൽ അഞ്ചുവർണ്ണ തെരുവ് എന്ന നാമധേയം ഉണ്ടായി.
കൈത്തറി ,നെയ്ത്ത് വ്യവസായത്തിലും കൃഷിയിലും ബന്ധിതമായ സാമൂഹിക ജീവിതമാണ് ഈ പ്രദേശത്ത് നിലനിന്നിരുന്നത് ബാലരാമപുരം കൈത്തറി രാജ്യാന്തര പ്രശസ്തി നേടിയിട്ടുണ്ട് .