എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


കുട്ടികൾക്ക് പഠനത്തോടൊപ്പം വിവിധ പരിശീലനങ്ങളും സ്കൂളിൽ നൽകിവരുന്നു

യോഗ പരിശീലനം

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസിനെ ലക്ഷ്യമാക്കിയുള്ള ജീവിത രീതിയാണ് യോഗ . കുട്ടികളുടെ ശാരീരികവും ആത്മീയവും മാനസികവുമായ തലങ്ങളുടെ സമതുലിതാവസ്ഥ വികസിപ്പിക്കുന്നതിന് യോഗ അഭിവാജ്യ ഘടകമാണ്. അതിനാൽ യോഗ നിത്യ ജീവിതചര്യ ആക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനു സ്‌കൂളിൽ യോഗ പരിശീലനം നൽകിവരുന്നു. പരിശീലകരായ ശ്രീമതി ശുഭാ രാജു ,ശ്രീ നിധീഷ് ജെ നിധിയിരി ശ്രീമതി കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ കുട്ടികൾക്ക് യോഗ പരിശീലനം നൽകിവരുന്നു.

കരാട്ടെ പരിശീലനം

സ്വയം പ്രധിരോധ പരിശീലനം കുട്ടികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് ശ്രീ വിനോദ് മാത്യു ശ്രീ രാജു ടി എന്നിവരുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം നൽകിവരുന്നു