ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള/ഗ്രന്ഥശാല

15:21, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38040 (സംവാദം | സംഭാവനകൾ) (''''കോഴ‍ഞ്ചേരിയുടെ ഹൃദയഭാഗത്ത് 1860-ൽ പ്രവർത്തനം ആരംഭിച്ച ഗവൺമെന്റ് ഹൈസ്കൂളിലെ ലൈബ്രറിയുടെ ചരിത്രവും അന്ന് തുടങ്ങുന്നു. 159 വർഷം പിന്നിട്ട സുസജ്ജമായ ലൈബ്രറിയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോഴ‍ഞ്ചേരിയുടെ ഹൃദയഭാഗത്ത് 1860-ൽ പ്രവർത്തനം ആരംഭിച്ച ഗവൺമെന്റ് ഹൈസ്കൂളിലെ ലൈബ്രറിയുടെ ചരിത്രവും അന്ന് തുടങ്ങുന്നു. 159 വർഷം പിന്നിട്ട സുസജ്ജമായ ലൈബ്രറിയാണ് ഈ സ്കൂളിനുള്ളത്.7600-ൽ പരം പുസ്തകങ്ങളാൽ സമ്പന്നമാണ് ഈ സ്കൂളിന്റെ ലൈബ്രറി. വിഷയം തിരിച്ച്,ഭാഷ തിരിച്ച് സജ്ജമാക്കിയിട്ടുള്ളതിനാൽ കാലതാമസം കൂടാതെ തങ്ങൾക്കാവശ്യമുള്ള കൃതികൾതിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.പരിഭാഷകൾ ഉൾപ്പെടെ 600-ൽ പരം നോവലുകളാലും സമ്പൂർണകൃതികളുൾപ്പെടെ മുന്നൂറോളം കവിതകളാലും സമ്പന്നമാണ് സ്കൂൾ ലൈബ്രറി.കൂടാതെ കഥകൾ ,ആത്മകഥകൾ ജീവചരിത്രങ്ങൾ,പഠനങ്ങൾ, യാത്രാവിവരണങ്ങൾ,പഴഞ്ചൊല്ലുകൾ,നാടകങ്ങൾ,നിഘണ്ടു,റഫറ-ൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ധാരാളം കൃതികൾ ലൈബ്രറിയെ അലങ്കരിക്കുന്നു. സയൻസ്,ഗണിതം,സാമൂഹ്യശാസ്ത്രം, ഹിന്ദി,ഇംഗ്ലീഷ് വിഭാഗങ്ങളിലായി പുസ്തകങ്ങളുടെ വലിയ നിര തന്നെ ലൈബ്രറിയിൽ ഉണ്ട്. വിശേഷ ദിവസങ്ങളിൽ അതാത് എഴുത്തുകാരുടെ കൃതികൾ പൊതുപ്രദർശനത്തിന് വയ്ക്കുന്നു.