വെള്ളറട ഗ്രാമപഞ്ചായത്തിലെ

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിലാണ് അമ്പൂരി, ആനാവൂര്‍, കുന്നത്തുകാല്‍, വെള്ളറട എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന വെള്ളറട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പര്‍വ്വത പ്രദേശങ്ങളും ചരിവു പ്രദേശങ്ങളും താഴ്വരകളും പാറപ്രദേശങ്ങളും ഒട്ടനവധി നീരൊഴുക്കുകലും എല്ലാമുള്ള അതിമനോഹരമായ മലയോര പഞ്ചായത്താണ് വെള്ളറട. 1953-ലാണ് വെള്ളറട ഗ്രാമപഞ്ചായത്ത് നിലവില്‍ വരുന്നത്. നിലവില്‍ വരുന്ന സമയത്ത് അമ്പൂരി പഞ്ചായത്തുള്‍പ്പെടെയുള്ള വിസ്തൃതമായ പഞ്ചായത്തായിരുന്നു വെള്ളറട. വളരെക്കാലം മുന്‍പു മുതല്‍ തന്നെ അറിയപ്പെടുന്ന മലഞ്ചരക്കു വ്യപാര കേന്ദ്രമാണ് വെള്ളറട. വെള്ളത്തിന്റെ ഉറവിടം എന്ന അര്‍ത്ഥത്തിലാവാം വെള്ളറട എന്ന പേരുണ്ടായതെന്നു അനുമാനിക്കപ്പെടുന്നു. 1950-കള്‍ക്കു മുന്‍പ് വെള്ളറടയും പരിസര പ്രദേശങ്ങളുമെല്ലാം കൊടുംവനമായിരുന്നു. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധമായ വെള്ളറട കുരിശുമല എന്ന് അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

                                                                       നാട്ടുമ്പുറത്തുകാരായ കര്‍ഷകരും ആദിവാസികളായ കാണിക്കാരുമായിരുന്നു ഈ പ്രദേശത്തെ പൂര്‍വ്വികര്‍.ചോളര്‍, പാണ്ഡ്യര്‍, ചേരര്‍ തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള ശത്രുതയുടേയും കുടിപ്പകയുടേയും ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ചേരിപ്പോരുകള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണിതെന്ന് കരുതപ്പെടുന്നു. പഞ്ചായത്തു പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളും പുരാതന കാലത്ത് പല പ്രദേശങ്ങളില്‍ നിന്നും ഇവിടെ കുടിയേറി പാര്‍ത്തവരുടെ പിന്മുറക്കാരാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നായിരുന്നു ഇവരുടെ വരവ്. കാലക്രമേണ രൂപപ്പെട്ട ജന്മി-കുടിയാന്‍ വ്യവസ്ഥിതിയുടെ ഭാഗമായി ജന്മിമാരുടെ കൃഷിയിടങ്ങളില്‍ പണിയെടുക്കാന്‍ ഹരിജനങ്ങളെയും കൊണ്ടുവന്നു പാര്‍പ്പിച്ചിരുന്നു. താഴ്വരകളും പാടശേഖരങ്ങളും റബ്ബര്‍ മരങ്ങളും പാറകള്‍ കൊണ്ട് ചുറ്റപ്പെട്ട കുന്നിന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട വെള്ളറട പ്രദേശത്ത് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളും പുല്ലുകൊണ്ടും, ഈറ ഇലകൊണ്ടും, ഓലകൊണ്ടും മേഞ്ഞ വീടുകളിലാണ് താമസിച്ചിരുന്നത്. സമ്പന്നരായ കര്‍ഷകര്‍ പോലും വലിയ വീടുകള്‍ നിര്‍മ്മിച്ചാലും ആഡംബരങ്ങള്‍ വളരെ കുറവായിരുന്നു. 1950-കള്‍ക്കു മുന്‍പ് ഈ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും വനമായിരുന്നു. കൊല്ലവര്‍ഷം 1108 -ല്‍ ഈ പ്രദേശത്ത് ഭീകരമായ വെള്ളപ്പൊക്കമുണ്ടായി. തുടര്‍ന്നുണ്ടായ മാരകമായ മലമ്പനിയില്‍ അനേകം കുടുംബങ്ങള്‍ ചത്തൊടുങ്ങി. പ്രജകള്‍ക്ക്  ഗുളികകള്‍ സൌജന്യമായി നല്‍കുന്നതിനു രാജാവ് ഇവിടേക്ക് എഴുന്നള്ളി. ജനങ്ങളുടെ പരാതി പ്രകാരം അതുവരെ കാട്ടുപാതയായിരുന്ന ഒറ്റശേഖര മംഗലം- ചെമ്പൂര്- വെള്ളറട റോഡ് ജനോപകാര പ്രദമായി വെട്ടുന്നതിന് മുട്ടിയറ പാക്യനാഥന്‍ നാടാര്‍ക്ക് കല്പനയായി. അങ്ങനെ നിര്‍മ്മിച്ച ഇന്നത്തെ ചെമ്പൂര്- വെള്ളറട- റോഡ് പാക്യനാഥന്‍ റോഡ് എന്ന് പഴമക്കാര്‍ പറയുന്നു. ധാരാളം നീരുറവകളും തോടുകളും കൊണ്ടു സമൃദ്ധമായ ഈ നാടിനെ വെള്ളത്തിന്റെ ഉറവിടം എന്ന അര്‍ത്ഥത്തിലാവാം പൂര്‍വ്വികര്‍ വെള്ളറട എന്നു വിളിച്ചതെന്നു അനുമാനിക്കാം.ശക്തമായിട്ടല്ലെങ്കിലും ജന്മിത്തത്തിന്റെ അലയൊലികള്‍ ഈ പ്രദേശത്തെ കര്‍ഷകരും കുടിയാന്മാരും ആവോളം ഏറ്റുവാങ്ങിയിട്ടുണ്ട്. കൃഷി ചെയ്യാന്‍ മാത്രം അനുമതിയുണ്ടായിരിക്കുകയും കൃഷിഭൂമിയില്‍ യാതൊരു അവകാശവും ഇല്ലാതിരിക്കുകയുമായിരുന്നു അക്കാലത്തെ കര്‍ഷകന്റെ അവസ്ഥ. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കൈവശ കൃഷിക്കാര്‍ക്കു ഭൂമി പതിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടും മലയോര കര്‍ഷകരുടെ സംഘടന ഇവിടെ രൂപം കൊണ്ടിരുന്നു. മലഞ്ചരക്കു ബിസിനസ്സ് കേന്ദ്രമായ പനച്ചമൂട് മാര്‍ക്കറ്റും  ഇതര പ്രദേശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടു സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം നിരവധി ഗ്രാമീണ റോഡുകള്‍ ഈ പഞ്ചായത്തിലുണ്ടായി. 1953-ലാണ് ആദ്യത്തെ പഞ്ചായത്തു ഭരണ സമിതി നിലവില്‍ വരുന്നത്. അമ്പൂരി പഞ്ചായത്തുള്‍പ്പെടെയുള്ള വിസ്തൃതമായ പഞ്ചായത്തായിരുന്നു അക്കാലത്ത് വെള്ളറട പഞ്ചായത്ത്. വെള്ളറട പഞ്ചായത്തിന്റെ 88%-വും തികച്ചും ഗ്രാമപ്രദേശങ്ങളാണ്. സുപ്രസിദ്ധമായ കുരിശുമല തീര്‍ത്ഥാടന കേന്ദ്രം വെളളറടയിലാണ് സ്ഥിതി ചെയ്യുന്നത്.
                                                                                          
പ്രമാണം:വെള്ളറട
kurisumala-vellarada