എ.എം.എൽ.പി.എസ് പന്താവൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് .
1917ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്കൂൾ നിലവിൽ വന്നു .അനേകം ആളുകൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് നമ്മുടെ വിദ്യാലയം അണയാതെ നാളിതുവരെ നിലനിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ പ്രഭാവത്തിലാണ് നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ സംസ്കൃതിയും സൗഹൃദവും രൂപപ്പെട്ടതും വളർച്ച നേടിയതും.
കമ്പ്യൂട്ടർ അടക്കമുള്ള ആധുനിക പഠന സാമഗ്രികളും മെച്ചപ്പെട്ട ബോധന രീതികളും ഇന്ന് ഇവിടെ നിലവിലുണ്ട് എന്ന യാഥാർഥ്യം രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട് .പൊതു വിദ്യാലയങ്ങൾ നിലനിക്കേണ്ടത് ആധുനിക കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ് .നാട്ടിലെ മത