| സ്കൂള്‍ ചിത്രം= 1-0.jpg|

സി ബി എം എച്ച് എസ് നൂറനാട്
വിലാസം
നൂറനാട്

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
അവസാനം തിരുത്തിയത്
02-12-2009Cbmnooranad




ചരിത്രം

1940 ല്‍ സ്ഥാപിതമായി, ശ്രീ. രാമന്‍പിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂള്‍ എന്നായിരുന്നു. 1966 ല്‍ ഹൈസ്ക്കൂള്‍ ആയി. എരുമക്കുഴി ഹൈസ്ക്കൂള്‍ എന്നായി അറിയപ്പെട്ടു. തുടര്‍ന്നു മാനേജരായിരുന്ന സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം സ്ക്കൂള്‍ സി. ഭാര്‍ഗ്ഗവന്‍പിള്ള മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ (സി.ബി.എം. ഹൈസ്ക്കൂള്‍) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു തുടങ്ങി. സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജര്‍. അതിനുശേഷം ശ്രീ. എസ്.കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സഹധര്‍മ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി തുടരുന്നു. 16 കന്പട്ടറുകളുള്ള ഒരു കന്പ്യുട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍. കലാ കായികരംഗങ്ങളില്‍ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ. എം. ആര്‍. സി. നായര്‍ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനാണ്.

ഭൗതികസൗകര്യങ്ങള്‍

നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ആകെ 7 ക്ലബ്ബുകള്‍
ഗണിതശാസ്ത്ര ക്ലബ്ബ് സയന്‍സ് ക്ലബ്ബ് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യവേദി നേച്ച്വര്‍ ക്ലബ്ബ് സയന്‍സ് വിഷയങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനം, ഗണിതത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവര്‍ത്തനത്തിന് ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെല്‍ത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകള്‍ പ്രപര്‍ത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തില്‍ പഠനയാത്രകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.

മാനേജ്മെന്റ്

individual management

മുന്‍ സാരഥികള്‍

ശ്രീ. എസ്. കൃഷ്ണപിള്ള ശ്രീ. എസ്. ശ്രീധരന്‍ പിള്ള ശ്രീമതി. ജെ. ശ്രീയമ്മ ശ്രീമതി. ബി. വത്സലാ ദേവി ശ്രീമതി. റ്റി. ലീലാമ്മ ശ്രീമതി. പി. എസ്. വിജയമ്മ ശ്രീ. എസ്. ഭാര്‍ഗ്ഗവന്‍ പിളള ശ്രീ. കെ. എം. രാജന്‍ബാബു ശ്രീമതി. സി.ഡി.ശ്രീകുമാരി ശ്രീമതി. എസ്. സുധാകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. ഗോപാലകൃഷ്ണന്‍, കെ. ബി. ഗണേശ്കുമാര്‍ എം.എല്‍. എ, അഡ്വ. പി. എന്‍. പ്രമോദ്നാരായണന്‍, സി. ആര്‍. ചന്ദ്രന്‍, എസ്. സജി, പി. പ്രസാദ് തുടങ്ങിയവര്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സി_ബി_എം_എച്ച്_എസ്_നൂറനാട്&oldid=21441" എന്ന താളിൽനിന്ന് ശേഖരിച്ചത്