എ.എം.എൽ.പി.എസ്. വില്ലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ഏതൊരു വിദ്യാലയത്തിനും അംഗീകാരങ്ങളും ഉപഹാരങ്ങളും ലഭിക്കുമ്പോഴും കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാനുള്ള കരുത്തും ആവേശവും ലഭിക്കും.കഴിഞ്ഞ വിവിധ വർഷങ്ങളിലായി ഒട്ടേറെ പുരസ്കാരങ്ങൾ ഞങ്ങളുടെ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട് എന്നത് അഭിമാനത്തോടെ പങ്കുവെക്കട്ടേ.

2013 ൽ ഉപജില്ലയിലെ മികച്ച വിദ്യാലയം

2013 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ട് മലപ്പുറം ബി.ആർ.സി ഏർപ്പെടുത്തിയ ഏറ്റവും മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരത്തിന് കോട്ടക്കൽ മുൻസിപാലിറ്റിയിൽ ഒന്നാം സ്ഥാനവും ഉപജില്ലയിൽ മൂന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു.

2013 ലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഹെഡ്മാസ്റ്റർ ജോസഫ് മാഷ് ഏറ്റുവാങ്ങുന്നു

2014 ൽ മികച്ച വിദ്യാലയ പുരസ്കാരം

2014 അധ്യയന വർഷത്തിൽ ബി.ആർ.സി തല മികവ് അവതരണത്തിൽ ഏറ്റവും മികച്ച എൽ.പി വിദ്യാലയത്തിനുള്ള പുരസ്കാരം രണ്ടാം സ്ഥാനം ഞങ്ങളുടെ വിദ്യാലയം സ്വന്തമാക്കി

2014ൽ ലഭിച്ച മികവ് പുരസ്കാരം

2014 ൽ വിദ്യാരംഗം ഉപജില്ലയിലെ മികച്ച വിദ്യാലയം

2014 ൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ചപ്രവർത്തനങ്ങൾക്കുള്ള അവാർഡ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു.

2014ൽ വിദ്യാരംഗത്തിന് ലഭിച്ച പുരസ്കാരം വിദ്യാർത്ഥികൾ ഏറ്റുവാങ്ങുന്നു

2014 ൽ കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം

2014 അധ്യയന വർഷത്തിൽ നടന്ന മുൻസിപ്പൽതല കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തെ തേടിയെത്തി. ജനറൽ അറബിക്ക് വിഭാഗങ്ങളിൽ ആയിരുന്നു വിജയം

കലാമേളയിൽ ഓവറോൾ കരസ്ഥമാക്കിയ ടീം

2015 ൽ വിദ്യാരംഗം പുരസ്ക്കാരം

2015ൽ വിദ്യാരംഗം കലാ സാഹിത്യ വേദി മികച്ച പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം ഞങ്ങളുടെ വിദ്യാലയന്നെ തേടി എത്തി

മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം ഏറ്റുവാങ്ങുന്നു

മികച്ച മാഗസീൻ പുരസ്കാരം

2015 ൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ച മാഗസീനുള്ള പുരസ്കാരം രണ്ടാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു

മികച്ച മാഗസിൻ പുരസ്കാരം വിദ്യാർത്ഥികൾ എ.ഇ.ഒ ശ്രീമതി മാധവി ടീച്ചറിൽ നിന് ഏറ്റുവാങ്ങുന്നു


2016 ൽ വിദ്യാരംഗം പുരസ്കാരം ജില്ലയിലും, ഉപജില്ലയിലും

2016 അധ്യയന വർഷത്തിൽ വിദ്യാരംഗം മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഉപജില്ലയിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഞങ്ങൾ സ്വന്തമാക്കി

ജില്ലാതല പുരസ്ക്കാരം എം.എൽ: എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു
2016 ലെ മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം എഴുത്തുകാരൻ ശ്രീ മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു

2017ൽ കേരളപ്പിറവി മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം

2017ൽ കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ഞങ്ങളെ തേടിയെത്തി.

കേരളപ്പിറവി പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം

2018ൽ മികച്ച വിദ്യാരംഗം പുരസ്കാരം

2018ൽ മികച്ച വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ തല പുരസ്കാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ വിദ്യാലയമാണ് തുടർച്ചയായി ഈ പുരസ്കാരം സ്വന്തമാക്കുന്നത്

2018ലെ വിദ്യാരംഗം പുരസ്കാരം

2022 ൽ സ്കൂൾ വിക്കി അവാർഡ്

2022 - 23 അധ്യയന വർഷത്തിൽ കൈറ്റ് കേരള നടത്തിയ സ്കൂൾ വിക്കി പുരസ്കാരത്തിന് നമ്മുടെ വിദ്യാലയം പങ്കെടുക്കുകയും ഉപജില്ലയിൽ നിന്ന് സംസ്ഥാന തല മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു

സ്കൂൾ വിക്കി പുരസ്ക്കാരത്തിന് സ്കൂളിന് ലഭിച്ച സർട്ടിഫിക്കറ്റ്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം