ജി.യു.പി.എസ്. വീമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:59, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)


ജി.യു.പി.എസ്. വീമ്പൂർ
വിലാസം
വീമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017MT 1206





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                   1924 ഒരു ഏകാധ്യാപക വിധ്യലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല
                    രണ്ടാം ലോക മഹാ യുദ്ദ കാലതത്ത് 1939 മുതൽ 1945 വരെ സ്കൂൾ ചിതൽ പിടിച്ചു കിടന്നു. സ്വാതന്ത്രത്തിനു ശേഷം പുല്ലാനൂരിലെ ഒരു ഓടിട്ട പീടികയിൽ സ്കൂൾ പുനരാരംഭിച്ചു .അക്കാലത്ത് ദേശ സ്നേഹിയായിരുന്ന പുലിക്കുത്ത്  മാനു ഹാജി തന്ടെ സ്വന്തം സ്ഥലത്ത് വീമ്പൂരിൽ തന്നെ കെട്ടിടം പണിത് വാടകക്ക് നല്കുകയായിരുന്നു.1മുതൽ 5വരെ ക്ലാസ്സുറൂമും ഓഫീസും അടങ്ങിയ 150 കുട്ടികൾക്ക് പഠിക്കാൻ സൌകര്യമുള്ള കെട്ടിടം .
                     1957 ൽ പ്രൈമറി അപ്ഗ്രേഡ്‌ ചെയ്ത് ജി യു പി സ്കൂൾ നരുകര നിലവിൽ വന്നു. 1960 വരെ ഈ വിദ്യാലയത്തിൽ നിന്നും ആരും എട്ടാം ക്ലാസ്സിൽ പോയില്ല .1960-61 ബാച്ചിൽ എഴാം ക്ലാസ്സിൽ നിന്നും ജയിച്ച  P  .കുഞ്ഞ്മൊഇദീൻ കുട്ടി മഞ്ചേരി ബോയ്സ് ഹൈ സ്കൂളിൽ 8 ൽ ചേർന്നു .1980 ൽ വാടക കെട്ടിട ഉടമ ദാനമായി നല്കിയ 15സെൻറ് സ്ഥലത്ത് 16 ക്ലാസ്സ്‌ മുറികളും ഓഫീസ്, സ്റ്റോർ, ടീച്ചേർസ് റൂം എന്നിവ ഉൾകൊള്ളുന്ന ഇരു നില കെട്ടിട നിർമാണം തുടങ്ങി .1982 ൽ ജി യു പി എസ് വീമ്പൂർ എന്ന പേരിലേക്ക് മാറി .10 സെൻറ് സ്ഥലം കൂടി ദാനമായി കിട്ടിയതോടെ 5 ക്ലാസ്സ് റൂമിനുള്ള പുതിയ കെട്ടിടവും വന്നു .2006 ൽ രണ്ടു കെട്ടിടങ്ങൾക്കിടയിൽ പുതിയ കളി സ്ഥലം,  സ്ടേജ് എന്നിവയും പണിതു.തുടർന്ന് ഔഡിറ്റോറിയ നിർമനനവും തുടങ്ങി .2011  ൽ ഔഡിട്ടോറി യത്തിൽ ടൈൽസ് നിരത്തി ക്ലാസ്സ്‌ പ്രവർ ത്തനത്തിന് സജ്ജമാക്കി.4/6/2012ൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു .2013ൽ honesty shop,സ്കൂൾ സമ്പാദ്യ പദ്ധതി എന്നിവ ആരംഭിച്ചു.2014 ൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു 2015 ൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നു .സ്കൂൾ ഹാൾ ടയില്സിട്ടു പ്രവർത്തന യോഗ്യമാക്കി .പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീട്ടിട്ടു ചോർച്ചവിമുക്തമാക്കി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

  • വിദ്യാരംഗം
  • സയന്‍സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വീമ്പൂർ&oldid=214199" എന്ന താളിൽനിന്ന് ശേഖരിച്ചത്