എ.എം.എൽ.പി.സ്കൂൾ ചെർണൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19405wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്കിൽ മൂന്നിയൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. 1982 ലാണ് സ്കൂൾ നിലവിൽ വന്നത്. പി. കെ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ ആയിരുന്നു പ്രഥമ മാനേജർ. അവരുടെമൂത്ത മകൻ പി. കെ മുഹമ്മദ് കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. ഗ്രാമീണ ഭംഗി അതിൻറെ തനതായ രുപത്തിൽ ഇവിടെ നിലനിൽക്കുന്നു.

പടിഞ്ഞാറൻ ഭാഗത്തിലൂടെ ഒഴുകുുന്ന കടലുണ്ടിപ്പുഴയും പക്ഷികളുടെ ആവാസ കേന്ദ്രമായ കോഴിശ്ശേരിക്കാവും പച്ചപ്പട്ടു പുതച്ചു നിൽക്കുന്ന വയൽ നിരകളും ഗ്രാമ ഭംഗിക്ക് മാറ്റുകൂട്ടുന്നു. കൃഷി ക്കാലത്ത് പറന്നെത്തുന്ന ദേശാടന പക്ഷികൾ ഈ നാട്ടിലെ സന്തോഷകരമായ കാഴ്ച്ചയാണ്.