ഗവ. എൽ പി സ്കൂൾ വെട്ടിക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കരല് താലൂക്കിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ വെട്ടിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് വിദ്യാലയം ആണ് ഗവൺമെൻറ് എൽ.പി.എസ് വെട്ടിക്കോട്
ചരിത്രം
മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് പഞ്ചായത്തിലെ 9-ാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1962 ൽ രൂപം കൊണ്ട് ഒരു പ്രദേശത്തിൻറെ മുഴുവൻ ജനങ്ങളേയും അറിവിൻറെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം മുറിയായിയ്ക്കൽ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് എൽ.പി.എസ് വെട്ടിക്കോട്
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുുകൾ പ്രവർത്തിക്കുന്ന ക്ലാസ്സ് മുറികളും , ഐ.റ്റി റൂമും ഒരു ഓഫീസ് മുറിയും ഒരു പാചക പുരയും ചേരുന്നതാണ് സ്കൂൾ കെട്ടിടം. അതിനോട് ചേർന്നുള്ള റൂമിൽ അംഗൻവാടി പ്രവർത്തിക്കുന്നു. ലാപ് ടോപ്പും മൂന്ന് കമ്പ്യൂട്ടറുകളും, മൂവബിൾ പ്രൊജക്ടറും കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. പ്ലേ ഗാർഡൻ, സ്കൂൾ പാർക്കിലെ സജ്ജീകരണങ്ങൾ എന്നിവ കുട്ടികളുടെ കായിക വിനോദത്തിന് ഉപയോഗിക്കുന്നു ഹെഡ്മിസ്സ്ട്രസ്സ് ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചക തൊഴിലാളി എന്നിവർ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇന്ത്യയിലും വിദേശത്തും ആയി ജോലി ചെയ്യുന്ന പ്രഗൽഭരായ നിരവധി ആളുകൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. സംഗീത രംഗത്തും അധ്യാപന രംഗത്തും പ്രശസ്തരായവരുമുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം അടൂർ റോഡിൽ കറ്റാനം ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക് മാറി
{{#multimaps:9.17157,76.58033 |zoom=18}}