കൊളത്തൂർ കെ വി എൽ പി എസ്
കൊളത്തൂർ കെ വി എൽ പി എസ് | |
---|---|
വിലാസം | |
കൊളത്തൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ''കോഴിക്കോട്'' |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 16322 |
..==
ആമുഖം
അത്തോളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കൊളത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ എന്ന കെ.വി.എല്‍.പി.സ്കൂള്‍,കൊളത്തൂര്‍.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനേജരും പൂര്‍വവിദ്യാര്‍ഥികളും ഒത്തൊരുമിച്ച് സ്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി. സ്കൂളിന്‍റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആസൂത്രണംചെയ്ത പദ്ധതികളുടെ ഉദ്ഘാടനം 2016 ഒക്ടോബര്‍ 11 ന് വിഷന്‍ 2020 എന്ന പേരില്‍ ബഹു.കേരള തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
ചരിത്രം
1932 ല്‍ ടി.എച്ച് കൃഷ്ണന്‍ കിടാവ് എന്ന മഹത് വ്യക്തിയാണ് തന്‍റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്‍ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്.
ഭൗതികസൗകര്യങ്ങള്‍
നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈല്‍സ് പാകി ആകര്‍ഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടര്‍ ലാബും പ്രോജെക്ടര്‍ സൗകര്യവും ഇന്റര്‍നെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടര്‍ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളില്‍ ലഭ്യമാണ്. വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്.500 പേര്‍ക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിന്‍റെ ചുറ്റുമതിലുകളില്‍ ചിത്രങ്ങള്‍,മഹത്വചനങ്ങള്‍,അക്ഷരമാല എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാര്‍ക്കും സ്കൂളിലുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- [[{{}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]
- ഐ.ടി. ക്ലബ്ബ്
- കൊളത്തൂർ കെ വി എൽ പി എസ്/
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ടി.എച്ച് കൃഷ്ണന്‍ കിടാവ്
- ടി.എച്ച്.കണാരന്‍ കിടാവ്.
- കെ.രാഘവന്‍
- എം.ബാലന്‍ നായര്‍.
- വി.കെ സദാനന്ദന്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വി.രാധാകൃഷ്ണന്‍ നായര്‍.(സംസ്ഥാന അധ്യാപകഅവാര്‍ഡു ജേതാവ്.)
- ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടര്‍,IEEE പുരസ്കാരജേതാവ് )
- ശ്രീ.വി.ബാലകൃഷ്ണന്‍ (റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍)
- ശ്രീ.രാജീവന്‍.വി.(റിസര്‍വ് ബാങ്ക് ഓഫീസര്‍.ബംഗലുരു)
- ശ്രീ. അഭിലാഷ്.ടി.എസ് (CEO ,6d Technologies ,ബംഗലുരു)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|