ജി.എം.യു.പി.എസ്. ഇടവ/ക്ലബ്ബുകൾ/2023-24 /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sukanya.S (സംവാദം | സംഭാവനകൾ) ('സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSSS/4S) വിദ്യാഭ്യാസം ഒരു സാമൂഹ്യവൽക്കരണ പ്രക്രിയയാണല്ലോ. വിദ്യാലയങ്ങൾ സമൂഹത്തിന്റെ വിജ്ഞാനകേന്ദ്രവും സമൂഹനിർമ്മിതി സാധ്യമാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSSS/4S)

       വിദ്യാഭ്യാസം ഒരു സാമൂഹ്യവൽക്കരണ പ്രക്രിയയാണല്ലോ. വിദ്യാലയങ്ങൾ സമൂഹത്തിന്റെ വിജ്ഞാനകേന്ദ്രവും സമൂഹനിർമ്മിതി സാധ്യമാക്കുന്ന ശക്തമായ പൊതു ഇടങ്ങളുമാണ്. വിദ്യാർത്ഥി താൻനിലനിൽക്കുന്ന സമൂഹത്തിന്റെ മൗലികമായ സവിശേഷതകളെ ഉൾക്കൊളളുമ്പോഴാണ് വിദ്യാഭ്യാസം ജൈവികവും, സർഗ്ഗാത്മകവുമാകുന്നത്. യഥാർത്ഥമായ സാമൂഹിക അനുഭവങ്ങളിലൂടെ തന്റെ ചുറ്റുപാടിനെയും സമൂഹത്തെയും ലോകത്തെയും മനസ്സിലാക്കുന്ന വിദ്യാർത്ഥി പുതിയ ഉൾക്കാഴ്‌ചകളും ഭാവനയും ചിന്തകളും അവബോധവും രൂപീകരിക്കുന്നു. സർവ്വതല സ്‌പർശിയും ജീവിതഗന്ധിയുമായ ജ്ഞാനം പുതിയ കാലം ആവശ്യപ്പെടുന്നുണ്ട്. മനോഭാവത്തിൽ വരേണ്ടുന്ന അടിസ്ഥാനപരമായ മാറ്റങ്ങളെ അഭിസംബോധന ചെയ്‌താൽ മാത്രമേ സമഗ്രമായ വിദ്യാഭ്യാസം സാധ്യമാവുകയുള്ളൂ.
     പഠിതാവിൽ മാനവിക മൂല്യങ്ങളെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെ ക്കുറിച്ചും അവബോധം സൃഷ്‌ടിക്കുക, സാമൂഹിക ജീവിതം ശക്തിപ്പെടുത്തുന്ന മനോഭാവം സൃഷ്‌ടിക്കുക, സാമൂഹ്യ പ്രതിബദ്ധത വളർത്തുക തുടങ്ങിയവ നമ്മുടെ പാഠ്യപദ്ധതിയുടെ മുഖ്യ പരിഗണനാവിഷയങ്ങളാണ്.
       സാമൂഹികമാനങ്ങളുളള പ്രശ്‌നങ്ങളെ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സമൂഹം സവിശേഷ ഇടത്തിൽ ആലോചനാ വിഷയമാക്കുകയും അവരു ടേതായ സമീപനങ്ങളിലൂടെ പ്രശ്‌നങ്ങളെ, അവസ്ഥകളെ, വ്യക്തികളെ, അഭിമുഖീക രിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.
        സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്‌പര്യത്തെ ഊട്ടി ഉറപ്പിക്കാനും അതിന്റെ ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹികനിർമ്മിതിക്ക് ഉപയോഗപ്പെടു ത്താനുമുളള ഒരു ചുവടുവയ്‌പാണ് സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീം. ഈ പദ്ധതിയുടെ ചാലകശക്തിയും കേന്ദ്രബിന്ദുവും വിദ്യാർത്ഥികൾ തന്നെയാണ്.

ലക്ഷ്യം:

    താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തെയും അതിലൂടെ ലോക ത്തെയും മനസ്സിലാക്കുക, നേരനുഭവങ്ങൾ നേടുക, സാമൂഹിക സേവന പ്രതിബദ്ധത സമാർജ്ജിക്കുന്നതിനുള്ള സാധ്യതകൾ സൃഷ്‌ടിക്കുക.

ഉദ്ദേശ്യങ്ങൾ

1. ക്ലാസ്‌മുറിയിൽ രൂപീകരിക്കപ്പടുന്ന അറിവിനെ സാമൂഹിക ഇടപെടലുകളി ലൂടെ സമഗ്രമാക്കുക

2. സമൂഹത്തിൻ്റെ ആവശ്യം കണ്ടറിഞ്ഞ് അനുയോജ്യമായി പ്രവർത്തിക്കാനുളള കഴിവ് വളർത്തുക

3. വിദ്യാർത്ഥികളിൽ സാമൂഹിക സേവനത്തെക്കുറിച്ചുള്ള പ്രായോഗികജ്ഞാനം രൂപപ്പെടുത്തുക

4. വിദ്യാർത്ഥികളിൽ ദേശസ്നേഹം, പൗരബോധം എന്നിവ വളർത്തുക

5. മൂല്യബോധം, സഹഭാവം, നേതൃഗുണം തുടങ്ങിയവ വളർത്തുക.

6. സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള-പൊതു ഇടങ്ങൾ, തൊഴിലിടങ്ങൾ, ജീവിത രീതി, ചരിത്രം സംസ്കാരം അവബോധം രൂപപ്പെടുത്തുക -

7. അധികാരപങ്കാളിത്തം, പൊതു ഇടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ എന്നിവയിൽ ലിംഗനീതിയിൽ അധിഷ്‌ഠിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കു ന്നതിനും നടപ്പിലാക്കുന്നതിനുമുളള കഴിവ് വളർത്തുക.

8. വ്യത്യസ്ത സാമൂഹിക തലങ്ങളിലുള്ള ഇടപെടലുകളിലൂടെ അടിസ്ഥാന ജീവിത നൈപുണികളുടെ വികാസം സാധ്യമാക്കുക.