എ.എൽ.പി.എസ്. എരവിമംങ്കലം/ചരിത്രം
1940 ൽ കുറുപ്പത്ത് വീട്ടിൽ ശ്രീ രാമനെഴുത്ത ച്ഛന്റെ നേതൃത്വത്തിലാണ് ഈ സ്‌കൂളിൽ ആദ്യപ ഠനം തുടങ്ങിയത്. ഇപ്പോഴത്തെ ചന്ദ്രാലയമാണ് കുറുപ്പത്ത് തറവാട്. ശ്രീമതി ശ്രീദേവിയമ്മയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. പാലേങ്ങൽ തറവാട്ടിലെ കുട്ടികളാണ് ആദ്യപഠിതാക്കളായി എത്തിയത്. കഥ, പാട്ട്, കളികൾ എന്നീ സന്ദർഭങ്ങളിലൂടെയാണ് അവർ കുട്ടികളെ പഠനത്തിലേക്ക് ആകർഷിച്ചിരുന്ന ത്. ഇന്നത്തെ പഠനസമ്പ്രദായവുമായി തട്ടിച്ചുനോ ക്കുമ്പോൾ മുമ്പും ഈ രീതി നിലനിന്നിരുന്നതായി ഞാൻ ഓർക്കുന്നു. കുട്ടികൾ കൂടുതൽ പഠനത്തി നായി വരാൻ തുടങ്ങിയപ്പോൾ തൊടിയിൽ ഒരു പട്ട പ്പുര കെട്ടി അത് എഴുത്തുപള്ളിയായി നവീകരിച്ചു. ആ കാലയളവിലാണ് ഏലംകുളം മനക്കാർ കുറു പ്പത്ത് വീട്ടുകാരെ കുടിയൊഴിപ്പിച്ചതും അങ്ങനെ അവർക്ക് ചേമത്ത് തറവാട്ടിലേക്ക് താമസം മാറ്റേണ്ടി വന്നതും