ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26439gupskeechery (സംവാദം | സംഭാവനകൾ) (→‎ഹിന്ദി ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻ‌സ് ക്ലബ്ബ്

   ജി യു പി എസ്  കീച്ചേരി യിൽ ശാസ്ത്രമേളകളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദശകങ്ങളായി നല്ലരീതിയിൽ നടന്നു വരുന്നു .സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ,വ്യക്തിഗത ഇനങ്ങളിൽ നേട്ടങ്ങൾ എന്നിവ തുടർച്ചയായി കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നത്തിനുള്ള ഉപാധി എന്ന നിലയിൽ സയൻസിൽ താല്പര്യം ഉള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,ശാസ്ത്രപ്രൊജെക്ടുകൾ,പഠനയാത്രകൾ ,ശാസ്ത്രമാജിക്കുകൾ ,ശാസ്ത്ര സംവാദങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു .ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തുന്ന Inspire award മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്തു വരുന്നു.

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി, ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിനാചാരണങ്ങളും മതിയായ പ്രാധാന്യത്തോടെ അവതരിപ്പിക്കാറുണ്ട്. സയൻസ് ക്വിസ്, സ്കിറ്റ്, പ്രദർശനങ്ങൾ, പ്രൊജക്റ്റ്‌, പതിപ്പ്, മാഗസിനുകൾ, അഭിമുഖം എന്നിവ നടത്തുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ഏറ്റെടുത്ത് ചെയ്യുന്നതിന് ആവശ്യമായ പിന്തുണ നൽകിവരുന്നുണ്ട്. ഓൺലൈൻ പഠനത്തിലും "വീടൊരു പരീക്ഷണശാല" എന്ന ആശയം പ്രവർത്തികമാക്കി വരുന്നു.



സയൻസ് ക്ലബ്

   പരിസ്ഥിതി ക്ലബ്ബ്

   അപൂർവ ഔഷധങ്ങൾ നിറഞ്ഞ ഔഷധസസ്യ തോട്ടം സ്കൂളിന്റെ സമ്പത്താണ്.    പരിസ്ഥിതി ദിനാചരചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിലും വീടുകളിലും വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു.ശലഭോദ്യാനം ,ജൈവോദ്യാനം ഇവ സ്കൂൾ പരിസരത്തിനു ശോഭയേറുന്നു .ഹരിത വിദ്യാലയം എന്ന പേര് അന്വർത്ഥമാക്കുന്ന പരിസ്ഥിതി പ്രവർത്തങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക. എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക. പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക. ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക. പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക.


പരിസ്ഥിതി ക്ലബ്

   ഹെൽത്ത് ക്ലബ്

ജി യു പി  എസ്  കീച്ചേരി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ ശാരീരികവും മാനസികവും ആയ ശേഷി വർധിപ്പിക്കാൻ ഇത് വളരെ സഹായകരമാണ്.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഇനം പരിപാടികൾ നടത്തി വരുന്നു.കുട്ടികളെ ആരോഗ്യവാന്മാർ ആയി ഇരിക്കേണ്ടതിന്റെ ആവ്യശകതയും ശരിയായ ഭക്ഷണ രീതിയുടെ ആവശ്യകതയും അറിയിക്കുക എന്നത്  ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് .

ഹെൽത്ത് ക്ലബ്


ഹിന്ദി ക്ലബ്

ഹിന്ദി ഭാഷയോട് കുട്ടികൾക്കു ആഭിമുഖ്യo വളർത്തുക എന്ന ഉദ്ദേശത്തോടെ ഹിന്ദി ക്ലബ് നടത്തി വരുന്നു .എല്ലാവർഷവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഹിന്ദി ദിനാഘോഷവും നടത്തി വരുന്നു .കുട്ടികളെ സർഗാത്മക ശേഷി വികസിപ്പിക്കുന്നത്തിനായി മാസത്തിൽ ഹിന്ദി ക്ലബ് കൂടുകയും കുട്ടികൾക്ക് പദ്യം ചൊല്ലൽ ,പ്രസംഗം ,കഥ പറയൽ ,നാടകാവതരണം ,സമൂഹഗാനം തുടങ്ങി വിവിധ കല മത്സരങ്ങൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നു .ആഴചയിൽ ഒരു ദിവസം ഹിന്ദി അസംബ്ലി നടത്തി വരുന്നു .എല്ലാ വർഷവും ഹിന്ദി കൈയെഴുത്തു മാസിക ഇറക്കാറുണ്ട് .

സുരീലി ഹിന്ദി

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഹിന്ദി ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച  സർവ്വ ശിക്ഷ അഭിയാൻപദ്ധതിയാണ് സുരീലി ഹിന്ദി . ഹിന്ദിഭാഷ നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും ഹിന്ദി ഭാഷ കൂടുതൽ താൽപര്യം ജനിപ്പികുവാനും ഈ പദ്ധതി വളരെസഹായകരമാണ്. 2018ൽ തുടങ്ങിയ ഈ പ്രവർത്തനം തുടർന്നു വരുന്നു.കുട്ടികളിലെ ഭാഷാപഠനനിലവാരംഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ രക്ഷകത്താക്കളുടെയും, അധ്യാപാകരുടെയും സഹായത്തോടെ പങ്കാളികളാകുകയം ചെയ്യുന്നു.

ഗണിത ക്ലബ്

ജി യു പി എസ്  കീച്ചേരിയിൽ LP, UP തലങ്ങളിൽ വളരെ സജീവമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഗണിതം എന്ന വിഷയം ലളിതവും രസകരവും ആയ വിധത്തിൽ കുട്ടികൾക്ക് അനുഭവവേദ്യമാകുന്നത്തിനായി  വിവിധ പ്രവർത്തങ്ങൾ നൽകി വരുന്നു.വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്താറുണ്ട് .ഗണിതശാസ്ത്ര മേളകളിൽ  കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.

ഉല്ലാസ ഗണിതം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഗണിത പഠന നിലവാരം  ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ്  ഉല്ലാസ ഗണിതം . വിവിധ ഗണിതകേളികൾ, പസിലുകൾ , ഗണിത പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗണിത തത്വങ്ങൾ രസകരമായി കുട്ടികൾ മനസിലിക്കുവാനും ഗണിതത്തിൽ കൂടുതൽ തൽപരരാകുവാനും    ഈ പദ്ധതി വളരെ സഹായകരമാണ്. . ഉല്ലാസ ഗണിതം വഴി കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാനും ഗണിതപഠനനിലവാരം ഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കാളികളാക്കുവാനും അത് വഴി ഗണിത താൽപര്യം വളർത്തുവാനും സാധിക്കുന്നു .

സോഷ്യൽ സയൻസ് ക്ലബ്

ജി യു പി എസ്  കീച്ചേരിയിൽ സോഷ്യൽ സയൻസ് ക്ലബ് സജീവമായി  പ്രവർത്തിച്ചു വരുന്നു.ദിനാചരങ്ങളോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു  വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  ശാസ്ത്രമേളകളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട് .

ലോക ജനസംഖ്യ ദിനത്തിന്റെ ഭാഗമായി പ്രസംഗ മത്സരവും ഹിരോഷിമ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരവും നടക്കുന്നുണ്ട് .കൂടാതെ ഒക്ടോബര് ഗാന്ധി ജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ചിത്ര രചന ,പ്രദർശനം,പ്രസംഗം എന്നിവയും നടത്താറുണ്ട് .

സോഷ്യൽ സയൻസ് ക്ലബ്

ഐ ടി ക്ലബ്

ഐ ടി പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

ഐ ടി ക്ലബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും , ഉയർന്ന സാമൂഹിക ചിന്ത, മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും ഉപയുക്തമായൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഈ ഒരു ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു.കുട്ടികളുടെ സർഗ്ഗത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുകയും, പരിശീലനം ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു വരുന്നു. ഈ കൂട്ടായ്മയിലൂടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത്നിരവധി തവണ സമ്മാനങ്ങൾ നേടുവാൻ കൂട്ടുകാർക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാഷപരമായ പ്രകടന വേദികൾക്ക് ധാരാളം അവസരങ്ങൾ ഈ വേദിയിലൂടെ ലഭിക്കാറുണ്ട്. സ്കൂളിലെ മലയാളം ക്ലബ്‌ പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ട് ദിനാചരണ പ്രവർത്തനങ്ങൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ, അന്വേഷണ ഭാഷാ പ്രൊജക്ടുകൾ എന്നിവ ഈ ക്ലബ്‌ ഏറ്റെടുത്ത് നടത്തിവരുന്നു.

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പുരോഗമനത്തിനും ആശയ വിനമായതിനും ഈ ക്ലബ് വളരെ ഉപകരിക്കുന്നുണ്ട്.കുട്ടികൾക്ക് ഭാഷ ശേഷി വളർത്തുന്നതിനായി റീഡിങ് കാർഡുകളും നൽകുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനും കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകൾ മെച്ചപ്പെടുത്താനും ഈ പ്രോഗ്രാം സഹായകമായിരുന്നു. എല്ലാ പ്രവർത്തനങ്ങളും ഉചിതവും രസകരവും ആകർഷകവുമായിരുന്നു. 1 മുതൽ VII വരെയുള്ള വിദ്യാർത്ഥികൾ അവരുടെ അവതരണ കഴിവുകൾ മെച്ചപ്പെടുത്തുകയും ഉള്ളിലെ കഴിവുകൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

ഇ ക്യൂബ്  ഇംഗ്ലീഷ്

  കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശൈലി വളർത്തുവാനും ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന ഒരു പഠന രീതിയാണിത് .കൊച്ചു കൊച്ചു കഥകളിലൂടെ പഠനം നടത്തി നിരവധി വ്യവഹാര രൂപങ്ങൾ കുട്ടികൾ ആർജിക്കുന്നു .ഭാഷ രാസിചു പഠിക്കുന്നതിലൂടെ ഇംഗ്ലീഷ് പ്രാവീണ്യം കുട്ടികളിൽ വളർത്തുവാൻ ഇത് ഏറെ സഹായമാണ്.

മലയാളം ക്ലബ്

മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഭാഷാ പഠന നിലവാരം  ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഈ പദ്ധതി വളരെ സഹായകരമാണ്.