എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19783 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അങ്ങാടി സ്‌കൂൾ; ഒപ്പം കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. സുലൈമാൻ ഹാജി സ്‌മാരക അപ്പർ പ്രൈമറി സ്കൂൾ അഥവാ SHMUPS KUTTAYI

നിലവിൽ കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമസ്ഥാനം അവകാശപ്പെടാവുന്ന വിദ്യാലയം. ഒട്ടനവധി മഹാന്മാരുടെയും പണ്‌ഡിതന്മാരുടെയും പാദസ്പർശമേറ്റ ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റം വിദ്യയുടെ പൊൻവെട്ടം കൊണ്ട് പ്രകാശപൂരിതമായി ഇന്നും തിളങ്ങു. ഈ വിദ്യാലയം, ഈ നാട്, ആ ഇന്നലെകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ അലയൊലികൾ കൂട്ടായിയിലും പ്രകടമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള പ്രതി ഷേധ സൂചകമായി 1921- ന മുമ്പ് ഇവിടെ പ്രവർത്തിപ്പിക്കുന്ന 'മലബാർ ഡിസ്ട്രിക് ബോർഡ് സ്‌കൂളിനെ നാട്ടുകാർ ബഹിഷ്‌ക്കരിച്ചു അതിഫലമായി പ്രസ്തു‌ത വിദ്യാലയം തൊട്ടടുത്ത മംഗലത്തേക്ക് മാറ്റി സ്ഥാപിച്ചു അതോടെ കൂട്ടായിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനമില്ലാത്ത അവസ്ഥ വന്നു. ഈ സന്ദർഭത്തിലാണ് പൊന്നാനിക്കാനായ ഉസ്‌മാൻ മാസ്റ്റർ എന്നൊരാളുടെ നേതൃത്വത്തിൽ മതപഠനം ലക്ഷ്യമാക്കി ഒരു മദ്രസ പ്രവർത്തനമാരംഭിച്ചത്. പരിമിതമായ തോതിൽ മാത്രം മാതൃഭാഷ പഠിപ്പിച്ചു പോന്ന ഈ സ്ഥാപനം പുത്തൻപുരക്കാരുടെ പടിപ്പുരയിൽ നിന്നും പിന്നീട് കൂട്ടായി അങ്ങാടിയുടെ കിഴക്കുഭാഗത്തുള്ള പാണ്ടികശാല കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. മദ്രസയുടെ വിശാല നടത്തി പ്പിനുവേണ്ടി ചൂണ്ടംവീട്ടിൽ അബ്‌ദുറഹിമാൻ, ഏന്ദുക്കുട്ടി സാഹിബ്, കുഞ്ഞിമൊയ്‌തീൻ സാഹിബ് എന്നിവർ യഥാക്രമം പ്രസിഡണ്ട്, സെക്ര - ഉറി. ബജാൻജി എന്ന രീതിയിൽ ഒരു സമിതി നിലവിൽവന്നു. 'മദ്രസത്തുൽ ഇഖ്‌വാൻ സഭ' എന്ന സമിതിക്ക് കീഴിൽ മദ്രസയുടെ പ്രവർത്തനും വിപുലമാക്കുകയും തുടർന്ന് മൂന്നാം ക്ലാസുവരെ പ്രവർത്തിക്കുന്ന രീതിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂളായി അംഗീകാരം ലഭിക്കുയും അവ സ്വയം അങ്ങനെ 'മദ്രസത്തുൽ ഇഖ്‌വാൻ എയ് ഡഡ് മാപ്പിള സ്‌കൂൾ' ഉദയം ചെയ്‌തു. 1922 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ച് സ്‌കൂളിലെ വിവിധ രേഖകൾ സൂചിപ്പിക്കുന്നു.

പാന്തം കെട്ടിടം എന്ന നിലയിൽ ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് ആല ബജാറിന് സമീപത്തായിരുന്നു. 1932 ലെ പ്രകൃതി - കോലത്തിൽ ഈ കെട്ടിടം തകർന്നതിന് ശേഷമാണ് സ്‌കൂൾ മാനേജരായിരുന്ന സി.പി.കുഞ്ഞിമൊയ്തീൻ സാബ ശമപ്രകൃതി സഹോദരനായ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് പുതിയ കെട്ടിടത്തിലേക്ക് സ്‌കൂൾ പ്രവർത്തനം മാറ്റിയത്. ഇദ്ദേഹത്തിന്റെ മരണശേഷമാണ് സിപി സുലൈമാൻ ഹാജി മാനേജർ ആവുകയും എട്ടാം ക്ലാസുകൾ വരെ പഠിപ്പിക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു. 'മദ്രസത്തുൽ ഇഖ് വാൻ ഹയർ എലിഖാൻ്റി സ്കൂസ് എന്ന പേരിലാണ് പിന്നീട് സ്കൂൾ പ്രവർത്തിച്ചത്. 1957ൽ സുലൈമാൻ ഹാജിയുടെ മകനും ഇതേസ്കൂളിലെ അധ്യാപകനുമായ സി പി മുഹമ്മദ് കുട്ടിക്ക് സ്കൂൾ മാനേജ്മെൻറ് അവകാശം കൈമാറി. കൂട്ടായി സൗത്ത് എം.ഐ അപ്പർ പ്രൈമറിസ്‌കൂൾ' എന്നപേരിലും പ്രവർത്തിച്ച ഈ വിദ്യാലയം 1991ൽ സൂലൈമാൻ ഹാജിയുടെ കാലശെഷമാണ് ഇപ്പോഴത്തെ പേരിൽ പ്രവർത്തനം തുടർന്നത്. എൽ പി, യു പി വിഭാഗങ്ങളിലായി 20 ഡിവിഷനുകളിലായി ഇവിടെ അധ്യ യനം നടന്നു വരുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തതങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിക്കൊണ്ട് മികവിൻ്റെ പാതയിലൂടെ SHMUPS പ്രവർത്തനം തുടരുന്നു