വിശദീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48246 (സംവാദം | സംഭാവനകൾ) ('2017ൽ പുതിയ മാനേജി മെൻറിൻെറ നേതൃത്ത്വത്തിൽ പുതുതായി 10 ക്ലാസ്മുറികൾ നിർമ്മിച്ചുകൊണ്ട് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾക്ക് വലിയേ തോതിൽ മാറ്റങ്ങൾ ഇന്ന് ഉണ്ടായി.10...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017ൽ പുതിയ മാനേജി മെൻറിൻെറ നേതൃത്ത്വത്തിൽ പുതുതായി 10 ക്ലാസ്മുറികൾ നിർമ്മിച്ചുകൊണ്ട് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾക്ക് വലിയേ തോതിൽ മാറ്റങ്ങൾ ഇന്ന് ഉണ്ടായി.10 ക്ലാസ് മുറികൾക്ക് പുറമെ മുകളിലത്തെ നിലയിലായി വലിയ ഹാളും സജജീകരിച്ചിരിക്കുന്നു. പുതിയ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി പഴയ ക്ലാസ് മുറികളും നവീകരിച്ചു. എല്ലാ ക്ലാസ് മുറികളിലും ടൈൽസ് പതിക്കുകയും കൂടാത 3 ഫാനുകൾ വീതം ഓരോ ക്ലാസുകളിലും സജീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി മികച്ച നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും ഇവിടുണ്ട്. സ്കൂളിനു പിൻവശത്തായി വിശലമായേ പ്ലേഗ്രൗണ്ടും നമുക്ക് കാണാൻ സാധിക്കും. വിദ്യാർത്ഥികളുടെ യാത്രക്കായി സ്വന്തമായി സ്കൂളിന് ഒരു ബസ്സ് ഉണ്ട്. മാതമല്ല പ്രൈവറ്റ് ട്രാവലറും ഓട്ടോയും കുട്ടികളുടെ യാത്രക്ക് സഹായകമാണ്. ലോവർ പ്രൈമറി ക്ലാസിൽ എയർ കണ്ടീഷൻ സൗകര്യവും ലഭ്യമാണ്. സ്കൂളിൽ നിലവിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഇല്ലയെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രത്യേക ടോയ്ലറ്റ് സൗകര്യവും ഇവിടെ ലഭ്യമാണ്. സ്കൂൾ മുറ്റത്ത് ഒരു മീൻകുളവും അതിനോട് ചേർന്ന് ഉദ്യാനവും ക്രമീകരിച്ചിരിക്കുന്നു. വൃക്ഷത്തൈകൾ കുളത്തിന് ചുറ്റും ഭംഗിയായി നാളേക്കു വേണ്ടി വളർത്തിയെടുക്കുന്നു.

"https://schoolwiki.in/index.php?title=വിശദീകരണം&oldid=2130052" എന്ന താളിൽനിന്ന് ശേഖരിച്ചത്