എ.എൽ.പി.എസ് കാർത്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19320 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒൻപത് പഠിതാക്കളുമായി ചാലാട്ടിൽ ഹസ്സനാർ മൊല്ല എന്നവർ ഓത്തുപള്ളിയായാണ് ഈ സ്ഥാപനം സമാരംഭിച്ചത്.1921ലെ മലബാർ കലാപം ജനങ്ങളിൽ വളരെയധികം പരിവർത്തനങ്ങൾ ഉണ്ടാക്കിയതായി ചരിത്രം പറയുന്നു.മതപരമായും ഭൗതികപരമായും കൂടുതൽ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത കുറേപേരെങ്കിലും തിരിച്ചറിഞ്ഞു.അതിന്റെ ഫലമായി അക്കാലത്ത് ധാരാളം മദ്രസ്സകളും ഓത്തുപള്ളികളും ,ഏകാധ്യാപക വിദ്യാലയങ്ങളും മലബാറിൽ ആരംഭിക്കുകയുണ്ടായി.അതിലൊന്നാണ് ഇന്നത്തെ കാർത്തല എ.എൽ.പി സ്കൂളിന്റെ പ്രാക് രൂപം. അധികവും മുസ്ലീം കുട്ടികൾ തന്നെയായിരുന്നു അക്കാലത്ത് ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നത്. പെൺകുട്ടികൾ പൊതുവെ കുറവായിരുന്നു.

കാർത്തലയിൽ സ്രാമ്പിക്കൽ തറവാട്ടുമുറ്റത്ത് തുടങ്ങിവെച്ച ഈ സ്ഥാപനം രണ്ടുസ്ഥലങ്ങളിലേക്ക് വീണ്ടും പറിച്ചുമാറ്റപ്പെട്ടിരുന്നു. അതിനിടയിൽ പ്രസിദ്ധനായ ശ്രീ ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കൾ അല്പകാലം ഈ സ്ഥാപനത്തിന്റെ മാനേജർ പദവി അലങ്കരിച്ചിട്ടുണ്ട്.

1947 ലാണ് ഈ സ്ഥാപനം ഇപ്പോഴത്തെ മാനേജർ ശ്രീ.ടി.കെ.ഉമ്മർ എന്ന ബാപ്പുവിന്റെ കരങ്ങളിൽ എത്തുന്നത്.അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഈ സ്ഥാപനം ഇന്നത്തെ നിലയിൽ എത്തിയത്.അതിന് ചുക്കാൻ പിടിച്ച ശ്രീ പി.ടി ദാമോദരൻ നായർ,ശ്രീ കെ .വി അമീർ ഹംസ എന്നീ പ്രധാന അധ്യാപകരെ ഈ അവസരത്തിൽ നന്ദിയോടെ നാം ഓർക്കുന്നു.